23 കാരന് വരുമാനം ഒരു വർഷം നാലു കോടിയിലധികം രൂപ; ഡൽഹി സ്വദേശിയായ സംരംഭകൻ സ്വപ്‌നത്തിലേയ്ക്ക് എത്തിയത് ഉറക്കമില്ലാത്ത രാത്രികളിലൂടെ; വൈറലായി അനുഭവകഥ

മുംബൈ : ഒരു 23 വയസുകരനായ ഇന്ത്യൻ യുവാവിന്റെ പ്രതിവർഷ വരുമാനം 500,000 ഡോളർ (നാല് കോടിയിലധികം) രൂപ!. ഡൽഹി സ്വദേശിയായ ഈ സംരംഭകൻ തന്റെ സ്വപ്ന ജീവിതത്തിലേക്ക് എത്തിചേർന്നത് കഠിനമായ ത്യാഗത്തിലൂടെയും ഉറക്കമില്ലാത്ത പരിശ്രമങ്ങളിലൂടെയുമായിരുന്നു.

Advertisements

തന്റെ സ്വപ്ന ജീവിതത്തിലേക്കെത്താൻ താൻ തിരഞ്ഞെടുത്ത ഉറക്കമില്ലാത്ത രാത്രികളെ കുറിച്ച് യുവാവ് എക്‌സിൽ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമ്മിശ്ര പ്രതികരണമാണ് കുറിപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവതയ്ക്ക് അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതിന് യുവാവിനുനേരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എ.പി. ഡിജിറ്റലിന്റെ സ്ഥാപകനായ കുശാൽ അറോറയാണ് തന്റെ ജീവിത വിജയത്തെ കുറിച്ച് എക്‌സിൽ കുറിപ്പ് പങ്കുവച്ചത്. പ്രതിമാസം കോടികൾ സമ്ബാദിക്കുന്ന നിലയിലേക്ക് താൻ വളർന്നതിന് പിന്നിലെ ത്യാഗങ്ങളെ കുറിച്ചായിരുന്നു യുവാവിന്റെ കുറിപ്പ്. ലക്ഷ്യത്തിലെത്താൻ ദീർഘനേരം ജോലി ചെയ്യുകയും ഉറക്കം ത്യജിക്കുകയും ചെയ്തതായി കുശാൽ അറോറ പറയുന്നു.

‘എനിക്ക് 23 വയസ്സ് പ്രായമുണ്ട്, പ്രതിവർഷം 5,00,000 ഡോളർ വരുമാനം ലഭിക്കുന്നു. എന്റെ പ്രായത്തിലുള്ള വിദ്യാർഥികൾ ജീവിതം ആസ്വദിച്ച് നടക്കുമ്‌ബോൾ ഞാൻ ഉറക്കമില്ലാതെ രാത്രികൾ ജോലി ചെയ്തു. സാമൂഹിക പരിപാടികളിൽ നിന്ന് വിട്ടുനിന്നു. പരാജയങ്ങളും തിരസ്‌കരണങ്ങളും കൈകാര്യം ചെയ്തു. ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നഷ്ടപ്പെടുത്തി. ഞാൻ അതാണ് തിരഞ്ഞെടുത്തത്. നിങ്ങൾ നിങ്ങളുടെ സ്വപ്ന ജീവിതം കെട്ടിപ്പടുക്കുകയാണോ?’ അറോറ ട്വീറ്റ് ചെയ്തു.

നിരവധി പേരാണ് ട്വീറ്റിന് മറുപടിയുമായി എത്തിയത്. കൂടുതലും വിമർശനങ്ങളായിരുന്നു. നിങ്ങൾ കഠിനാധ്വാനം ചെയ്തു, നിങ്ങൾക്ക് പണം ലഭിച്ചു. ചെറുപ്പക്കാർക്ക് ആ സമ്മർദ്ദം കൊടുക്കാതിരിക്കുക. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുന്നു, മറ്റുള്ളവർ അവരുടേ ജീവിതം ജീവിക്കുന്നു. എല്ലാവരും ഇത്രയധികം സമ്ബാദിക്കണമെന്ന് സ്വപ്നം കാണുന്നില്ല. ആളുകൾ അവരുടെ ജീവിതം, അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ അനുവദിക്കുക. മുതലായ പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ്‌ബോക്‌സ്.

താൻ തന്റെ യാത്ര പങ്കിടുകയാണ് ചെയ്തതെന്നും അത് സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന് തോന്നുന്നവർക്ക് ശ്രദ്ധിക്കാതിരിക്കാമെന്നും എന്നാൽ താൻ ലക്ഷ്യമിട്ടത് പ്രചോദനം ആഗ്രഹിക്കുന്നവരെയാണെന്നും കുശാൽ അറോറ ഒരു ട്വീറ്റിന് മറുപടിയും നൽകിയിട്ടുണ്ട്.

Hot Topics

Related Articles