ഞങ്ങളുടെ ദൗർബല്യമല്ല. മാനവികതയുടെ ഭാഗമായ മൗനം: അതിൻ്റെ മറവിൽ പാർടിയെ തീർത്തു കളയാമെന്ന ചിന്ത വേണ്ട: സി പി ഐ എം നെ തകർക്കാൻ മാധ്യമങ്ങളുടെ ക്വൊട്ടേഷൻ :എ ഡി എം നവീൻ ബാബു വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ

കോട്ടയം : പേടിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ വിഷയത്തിൽ സി പി എമ്മിന് എതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ. പ്രശ്നത്തിന്റെ മറവിൽ സിപിഎമ്മിനെതിരെ മാധ്യമങ്ങൾ കടന്നാക്രമണം നടത്തുകയാണ് എന്ന് അനിൽകുമാർ തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പ്രതികരിക്കുന്നു. ഇതിനുപിന്നിൽ മാധ്യമങ്ങളുടെ കൊട്ടേഷൻ ആണ് എന്നാണ് ആരോപണം. കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം – മാധ്യമങ്ങളുടെ ക്വൊട്ടേഷൻ.’ദു:ഖം നിറഞ്ഞ നിമിഷങ്ങളാണിത്.ആ ദുഃഖത്തിൻ്റെ ഭാഗമായ മൗനം ഞങ്ങളുടെ ദൗർബല്യമല്ല. മാനവികതയുടെ ഭാഗമായ മൗനം:അതിൻ്റെ മറവിൽ പാർടിയെ തീർത്തു ക ളയാമെന്ന ചിന്ത വേണ്ട:സി പി ഐ എം നെ തകർക്കാൻ മാധ്യമങ്ങളുടെ ക്വൊട്ടേഷൻ:അല്ലെങ്കിൽ ഈ വേട്ടയുടെ ന്യായം എന്ത് ..മരണമടഞ്ഞ നവീൻ ബാബുവിനെപ്പറ്റി ഒരു ജീവിതകാലം മുഴുവൻ നീണ്ട അനുഭവസാക്ഷ്യമാണു് പത്തനംതിട്ടയിലെ സി പി ഐ എം ജില്ലാ കമ്മറ്റിയും അദ്ദേഹത്തെ അറിയുന്ന സകല മനുഷ്യരും വേദനയോടെപറയുന്നത്.ആ കുടുംബത്തിൻ്റെ തീരാവേദനയുടെ ഭാഗമാണു് പാർടി ..ഇത്തരമൊരു സംഭവമുണ്ടായാൽ പാർടി എന്തു ചെയ്യണം..ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്‌ സ്ഥാനത്തു നിന്നും പി പി ദിവ്യയെമാറ്റി. അവർ അത് അംഗീകരിച്ചു.രാജിക്കത്ത് നൽകി.അന്വേഷണം ഫലപ്രദമായി നടത്തണമെന്നു് സി പി ഐ എം സർക്കാരിനോട് ആവശ്യപ്പെട്ടു.അത് നടന്നു വരികയാണു്.അതിൽ ക്രിമിനൽ കേസ് പി.പി ദിവ്യയെ പ്രതിയാക്കി തന്നെ എടുത്തു.അതിലപ്പുറം എന്തു ചെയ്യണം.കോടതിയിൽ സ്വന്തം ഭാഗം പറയാൻ അവർക്ക് അവകാശമുണ്ട്.പാർടിക്ക് അതിൽ ഇടപെടാനാവില്ല.കേസിൻ്റെ തീരുമാനം വരാതെ പാർട്ടി എന്തു ചെയ്യണം. മാധ്യമങ്ങൾ പാർടിയുടെ ചോര കുടിക്കുന്ന ചെന്നായ്ക്കളാകരുത്.കേസന്വേഷണം പാർടി വിലക്കിയെങ്കിൽ പ്രതിസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വരുമായിരുന്നോ?ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ ഗൺമാൻ സലിംരാജിൻ്റെ ഫോൺ വിവരം ശേഖരിക്കാൻ അനുവദിക്കാതെ സർക്കാർ അഡ്വക്കറ്റ് ജനറൽ വഴി ഹൈക്കോടതിയിൽ കേസു നടത്തിയ രീതി പിണറായി സർക്കാരിനില്ല.റവന്യു വകുപ്പ് പ്രത്യേക അന്വേഷണംപ്രഖ്യാപിച്ചിട്ടുണ്ട്. അതാരംഭിച്ചു.ഫലം വരട്ടെ. അതു വരെ കാത്തിരിക്കില്ല അല്ലേ.വിജിലൻസിനു് പരാതിക്കാരൻ നൽകിയ പരാതി സത്യമല്ലെങ്കിൽ അത് തെളിയിക്കേണ്ടേ. അതിനു് ഫലപ്രദമായ അന്വേഷണം വിജിലൻസും നടത്തുമല്ലോ? പരാതിക്കാരനൊട്ചോദിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നിയമാനുസരണം തീർപ്പാക്കാതെ എങ്ങനെ അന്വേഷണം തീരും.അതായത് പരാതി തള്ളാനും കൊള്ളാനും അവശ്യമായ വസ്തുതകൾ കണ്ടെത്തിയേ മതിയാകൂ..ഈ മൂന്നു് അന്വേഷണം തീരുന്നതോടെമാത്രമേ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാനാകൂ.അതിനു മുമ്പ് ആരും ക്വൊട്ടേഷൻ എടുക്കരുത്.വിധിക്കുകയുമരുത്.മാധ്യമങ്ങളുടെ പങ്ക് കൂടി നോക്കുക.എഡിഎമ്മിനെതിരെ അദ്ദേഹത്തോട് ഒരു വാക്ക് വിശദീകരണം ചോദിക്കാതെഎഫ് ഐ ആർ എന്ന പരിപാടിയിൽ വാർത്ത നൽകിയവരുടെ നടപടിസ്വീകാര്യമായിരുന്നോ?ഒരു പത്രത്തിൽ തെറ്റായ വാർത്ത നൽകിയതിൽ മനംനൊന്ത്ജീവൻ ഒടുക്കിയ അനുഭവം മുമ്പ് ഉണ്ടായി.ഏതൊരു വിഷയത്തിലും പല വശങ്ങൾ ഉണ്ട്. മാധ്യമങ്ങൾ മറുഭാഗത്തോട്ചോദിക്കാതെ ”ബ്രേക്ക് ” ചെയ്യും.”ബ്രേക്കിംഗ് “ഏത് ആംഗിളിലാണോ അത് ശരിയെന്നു സമർത്ഥിക്കാൻ മുന്നിട്ടിറങ്ങും. അതിൻ്റെ ക്വൊട്ടേഷൻ” അതാണു് അസംബന്ധ മാധ്യമ പ്രവർത്തനം ” എന്നു് ഹൈക്കോടതി പറഞ്ഞത്.വ്യക്തികൾക്ക് തെറ്റുപറ്റും.അതിൻ്റെ തിരുത്തൽ സംഘടനാപരമായി, രാഷട്രീയമായിനിയമപരമായി നടക്കുന്ന പ്ര ക്രിയയുടെ ഭാഗമാണു്.അതിൽ നീതി ഉറപ്പാക്കലും പാർടി ചട്ടങ്ങൾ അനുശാസിക്കുന്നു.തെറ്റു ചെയ്തവരെ അതിൻ്റെ അളവിൽ തന്നെ ശിക്ഷിക്കണം. തെറ്റു ചെയ്യാതെ വേട്ടയാടപ്പെടുന്നവരെ സംരക്ഷിക്കുകയും വേണം.പി വി അൻവർ പറയുന്നതു കേട്ട് പി ശശിക്കെതിരെ നിലപാട് സ്വീകരിക്കാൻ പാർടിക്കാവില്ല. പാർടി ഏകപക്ഷീയമായി എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?പാർടിക്ക് വളരെ വൈകിക്കിട്ടിയപരാതിയിൽ ഒരു വസ്തുതയും അല്ല.അതെന്തുകൊണ്ടാണു്:പി.ശശിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിച്ചിട്ട് തെളിവില്ലന്നു മാത്രമല്ല,ആരോട് പോയി ചോദിക്കുണ മെന്നസൂചന പോലുമില്ലാത്ത കളവാണയാൾ പറയുന്നത്.അത്തരം അനുഭവം നമ്മുടെ മുമ്പാകെ യുണ്ട്.അതിനാൽ മാധ്യമങ്ങൾ സ്വയം ചോദിക്കുക.ആരുടെ ക്വൊട്ടേഷൻ ..ദു:ഖം നിറഞ്ഞ നിമിഷങ്ങളിലെ മൗനത്തെ മറയാക്കി പാർടിയെ ആക്രമിച്ചുതിർത്തുകളയാമെന്നു്ഒരു മാധ്യമങ്ങളും കരുതരുത്..അഡ്വ.കെ.അനിൽകുമാർസിപിഐ എംസംസ്ഥാന കമ്മറ്റിയംഗം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.