തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ അന്താരാഷ്ട്ര അണുബാധ നിയന്ത്രണ വാരാചരണം സമാപിച്ചു

തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രിയിൽ അന്താരാഷ്ട്ര അണുബാധ നിയന്ത്രണ വാരം ഒക്ടോബർ 13 മുതൽ 19 വരെ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ആശുപത്രി അണുബാധ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർക്കായി മുദ്രാവാക്യ മത്സരം, രോഗാണു മാതൃക നിർമ്മാണ മത്സരം, പോസ്റ്റർ മത്സരം, ക്വിസ് പ്രോഗ്രാമുകൾ, നഴ്‌സുമാർക്കും ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫുകൾക്കുമായി ഉപകരണങ്ങൾ ശുചിയാക്കുന്നതുനുള്ള റിഫ്രഷർ ശിൽപ്പശാല, അണുബാധ നിയന്ത്രണ വിഭാഗവുമായുള്ള മുഘാമുഖം, തുടങ്ങിയവയും ഡോക്ടർമാർക്കു വേണ്ടി തുടർ വൈദ്യ വിദ്യാഭ്യാസവും സംഘടിപ്പിച്ചു. ആശുപത്രി ഓഡിറ്റോറിയത്തിൽ മത്സരത്തിൽ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും നടത്തപ്പെട്ടു . ആറു ദിവസങ്ങളായി നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ശനിയാഴ്ച നടന്ന സമാപനസമ്മേളനം ടി എം എം ആശുപത്രി സി. ഇ. ഓ. ശ്രീ ബെന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ശ്രീ. ജോർജ്ജ് മാത്യു, മെഡിക്കൽ ഡയറക്റ്റർ കേണൽ ഡോ. ഡെന്നിസ് അബ്രാഹം, മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, ഡോ. അബ്രാഹം മാത്യൂസ്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അണുബാധ നിയന്ത്രണ വിഭാഗം മേധാവി ഡോ. എസ്. കീർത്തിയും സംഘവും പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.