മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് മഹിള സാഹസ് ക്യാമ്പ് തലയാഴത്ത് നടത്തി : ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു

വൈക്കം: മഹിളാ കോൺഗ്രസ് വൈക്കം ബ്ലോക്ക് മഹിള സാഹസ് ക്യാമ്പ് തലയാഴത്ത് നടന്നു. തലയാഴം ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ്റ് ഷീജാ ഹരിദാസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, മഹിള കോൺ ഗ്രസ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ, പ്രീതാ രാജേഷ്, കുഞ്ഞുമോൾ അശോകൻ, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ, കൊച്ചുറാണി ബേബി, ഡിസിസി ഭാരവാഹികളായ അബ്ദുൾ സലാം ര റാവുത്തർ, പി.വി. പ്രസാദ്, ജയ് ജോൺ,രമേഷ് പി. ദാസ്, കെ.ആർ.ഷൈലകുമാർ, മണ്ഡലം പ്രസിഡൻ്റ് വി. പോപ്പി തുടങ്ങിയവർ സംബന്ധിച്ചു. യോഗത്തിൽ വയനാട് ദുരന്തത്തിൽ ഡോക് സ്ക്വാഡുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയ പ്രഭാത് പ്രഭാകരൻ, വനിതാ തബല വാദകരത്നശ്രീഅയ്യർ എന്നിവരെ ആദരിച്ചു. കോൺഗ്രസ് ചരിത്രവും പ്രത്യയശാസ്ത്രവും എന്ന വിഷത്തിൽ പ്രഫ. റോണി കെ. ബേബി ക്ലാസ് നയിച്ചു.

Advertisements

Hot Topics

Related Articles