സി പി എം വൈക്കം ടൗൺ സൗത്ത് ലോക്കൽ സമ്മേളനം ആറാട്ടുകുളങ്ങരയിൽ തുടങ്ങി : കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ ഉദ്ഘാടനം ചെയ്തു

വൈക്കം: സി പി എം വൈക്കം ടൗൺ സൗത്ത് ലോക്കൽ സമ്മേളനം ആറാട്ടുകുളങ്ങരയിൽ തുടങ്ങി. സമ്മേളനം നാളെ സമാപിക്കും. ഇന്നു രാവിലെ 10ന് പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.11ന് നടന്ന പ്രതിനിധി സമ്മേളനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ ഉദ്ഘാടനം ചെയ്തു. പി. സി.അനിൽകുമാർ അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി പി.ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. അരുണൻ , കെ. കെ. കുഞ്ഞപ്പൻ, കെ.കെ. ഗണേശൻ, എൻ. സുരേഷ്കുമാർ, പി.ശശിധരൻ, സി.പി. ജയരാജ്, എം. സുജിൻ, രാഗിണി മോഹനൻ, അംബരീഷ് ജി.വാസു, വി.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. എ.വി. പുരുഷോത്തമൻ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന പ്രവർത്തകരായ ടി.എ. അശോകൻ, ഇ. ഗോപാലൻ, കെ.വിജയൻ, കൃഷ്ണൻകുട്ടി കഴുവൻപറമ്പ് എന്നിവരെ ആദരിച്ചു. നാളെ വൈകുന്നേരം നാലിന് പ്രകടനം.അഞ്ചിന് പൊതു സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. വി.ജി.ശശി, ധന്യ ശ്രീജൻ, എച്ച്.എ. രോഹൻ എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മറ്റികളുടെ കൺവീനർമാരായ എം.ജയാനന്ദൻ, പി.രമേശൻ, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles