കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ അമ്മയക്കായിഎന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിച്ചു. പാട്ട്കൂട്ടം സംഗീത സംവിധായിക രേണുക ബി ഉദ്ഘാടനം ചെയ്തു. കലാ സംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് സദാശിവൻ അധ്യക്ഷത വഹിച്ച പാട്ടുകൂട്ടത്തിൽ ഗ്രാമപഞ്ചായത്ത്അംഗം പി ഐ എബ്രഹാം കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി പി കെ അനിൽകുമാർ ആയില്യംവിജയകുമാർ ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു. കവിയൂർ പൊന്നമ്മയ്ക്ക് സ്മരണാഞ്ജലിയായി സംഘടിപ്പിച്ച പാട്ടു കൂട്ടത്തിൽ പി കെ അനിൽകുമാർ ജീനാസാജു പി ഐ എബ്രഹാം അമ്മാൾ സാജുലാൽ വിജയകുമാർ പി കെ ശാന്തകുമാർ പി കെ തങ്കപ്പൻ ടി സി സുശീലൻ ഇ കെ മോഹൻദാസ് കെ ബാബു എന് കെ ബൈജു കെ. എസ് കുഞ്ഞുമോൻ കെ.കെ കുറിച്ചി ജെനിമോൾ ജയമോൾ ജോജി കെ എം ശാമുവൽ രതീഷ് ടി എം യേശുദാസ് കെ സി എന്നീ ഗായകർ കവിയൂർ പൊന്നമ്മ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ആലപിച്ചു