പെണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ചിത്രം വാട്സപ്പിൽ അയച്ച് നൽകി : ആശുപത്രിയിൽ എത്തിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ന്യൂഡല്‍ഹി: കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച്‌ രംഗം വാട്‌സാപ്പിലൂടെ യുവാവിന് അയച്ചുനല്‍കി പെണ്‍സുഹൃത്ത്. ഉടൻ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് ദാരുണമായ സംഭവമുണ്ടായത്. അരുണ്‍ നന്ദ എന്ന 30കാരനാണ് പെണ്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ വീണ് മരിച്ചത്. അരുണിന്റെ സുഹൃത്തായ യുവതി കൈത്തണ്ടയില്‍ ഞരമ്ബ് മുറിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ അയച്ച്‌ നല്‍കി. ഉടനെ യുവതിയെ അരുണ്‍ താമസസ്ഥലത്തെത്തി അടുത്തുള്ള കൈലാഷ് ദീപക് ആശുപത്രിയില്‍ എത്തിച്ചു. ശേഷമാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഞരമ്ബ് മുറിച്ച യുവതിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.

Advertisements

Hot Topics

Related Articles