കോൺഗ്രസിൽ അവഗണിക്കപ്പെട്ടാൽ സ്വയം വിരമിക്കും; ഒരിക്കലും ബിജെപിയിലേയ്ക്കില്ല; കെ.സുരേന്ദ്രന്റെ നിലപാടിനെതിരെ തിരിച്ചടിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെക്കുറിച്ച് പറഞ്ഞ തമാശ ആസ്വദിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.മുരളീധരൻ. കോൺഗ്രസ് പാർട്ടിയിൽ അവഗണനയുണ്ടായാൽ രാഷ്ട്രീയ വിരമിക്കലാണ് തന്റെ നയമെന്നും ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആട്ടും തുപ്പും സഹിച്ച് കെ.മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുരളീധരൻ.

Advertisements

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. എന്റെ ഫിസിക്കൽ പ്രസൻസ് പാലക്കാട്ട് ഇല്ലെങ്കിലും എല്ലാ പിന്തുണയും യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനുണ്ട്. നവംബർ ഒന്ന്, രണ്ട്, ആറ് ദിവസങ്ങളിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് മാറി നിൽക്കാൻ സാധിക്കുകയെന്നും അങ്ങനെ മാറിനിൽക്കുന്ന ഒരു വ്യക്തി കോൺഗ്രസുകാരനല്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ സ്ഥാനാർഥികളെ വെച്ച് വിലപേശൽ നടത്തുന്നത് ശരിയല്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു എഗ്രിമെന്റിനും കോൺഗ്രസ് പാർട്ടി തയാറല്ല. ഹൈക്കാമാന്റ് പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാർഥിയാണ് രമ്യ ഹരിദാസ്. നല്ല ഭാവിയുള്ള കുട്ടിയാണ്. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്ന് വെച്ച് അവരുടെ ഭാവിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ഒരു കാരണവശാലും പാലക്കാടും ചേലക്കരയിലും യു.ഡി.എഫിന് വേണ്ടി കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഒരു മാറ്റവും വരുത്താൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയില്ലാത്ത ഒരു സ്വതന്ത്ര്യന് വോട്ടുചെയ്ത് യു.ഡി.എഫിനെ പരാജയപ്പെടുത്തുന്ന വിഢിത്തരം പാലക്കാട്ടെ ജനങ്ങൾ ചെയ്യില്ല. പി.വി. അൻവർ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് തള്ളികളയുന്നില്ല. എന്നാൽ, പാലക്കാടും ചേലക്കരയിലും അദ്ദേഹത്തിന് സ്വാധീനമില്ലെന്നും മുരളീധരൻ പറഞ്ഞു.

Hot Topics

Related Articles