സുരക്ഷയാണ് പ്രധാനം: ഈ വിഭാഗത്തിലുള്ള ആളുകൾ പരിപാടിയ്ക്ക് വരരുത്; സമ്മേളനത്തിന് എത്തുന്നവർക്ക് നിർദേശവുമായി നടൻ വിജയ്

ചെന്നൈ: തന്റെ പാർട്ടിയുടെ ആദ്യസമ്മേളനത്തിൽ നിന്ന് ഒരുവിഭാഗം വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തിൽ നിന്ന് ഗർഭിണികൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയവർ വിട്ടുനിൽക്കണമെന്നാണ് വിജയ് അഭ്യർഥിക്കുന്നത്.പാർട്ടി അണികൾക്കും അനുഭാവികൾക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

എല്ലാവരേയും കാണണമെന്നുണ്ടെങ്കിലും ഓരോരുത്തരുടേയും ആരോഗ്യം പ്രധാനമാണന്നും ദൂരയാത്രയിലൂടെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് താൻ ഇത്തരത്തിൽ അഭ്യർഥിച്ചതെന്നും വിജയ് പറയുന്നുണ്ട്. നിങ്ങളുടെ താത്പര്യത്തെ ഞാൻ ബഹുമാനിക്കുന്നു. നിങ്ങളെ നേരിട്ടു കാണുന്നതിൽ ഞാനും ആവേശത്തിലാണ്. പക്ഷേ ഇതിനെല്ലാമുപരി നിങ്ങളുടെ ക്ഷേമമാണ് പ്രധാനം. ദൂരയാത്ര കാരണം നിങ്ങൾക്ക് ചിലപ്പോൾ ആരോഗ്യപ്രശനങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, അത്തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് താൻ അഭ്യർത്ഥിക്കുകയാണെന്ന് വിജയ് പറയുന്നു. നേരിട്ടു വരുന്നതിന് പകരം മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സമ്മേളനം കാണാവുന്നതാണെന്നും വിജയ് കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അണികളോട് സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും സമ്മേളനത്തിന് വരുമ്‌ബോൾ ട്രാഫിക്ക് നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും വിജയ് പറയുന്നുണ്ട്. പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് അണികൾക്കും അനുഭാവികൾക്കുമായി വിജയ് എഴുതുന്ന രണ്ടാമത്തെ കത്താണിത്.

Hot Topics

Related Articles