കോട്ടയം: പേരിന് ഒരു പരാതി പോലുമില്ലാതെ, ഫോണിൽ വിളിച്ചു പറഞ്ഞ പരിഭവത്തെ കാര്യമായെടുത്ത മണർകാട് പൊലീസ് ഇന്ന് പുലർച്ചെയണിഞ്ഞത് കാരുണ്യത്തിന്റെ കാക്കി..! മണർകാട് സ്വദേശിയായ ഭിന്നശേഷിക്കാരൻ കുട്ടിയുടെ കാണാതായ സൈക്കിളിനെ പെട്രോളിംങിനിടെ കണ്ടയുടൻ തിരിച്ചറിഞ്ഞ് വീട്ടിലെത്തിച്ചു നൽകിയ എസ്.ഐമാമനും ഡ്രൈവറങ്കിളിനും നന്ദി പറയുകയാണ് ഒരു കൊച്ചു മിടുക്കൻ.
കഴിഞ്ഞ 18 നായിരുന്നു ഏറ്റുമാനൂരിലെ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന മാനസികമായി ഭിന്നശേഷിയുള്ള കുട്ടിയുടെ സൈക്കിൾ മോഷണം പോയത്. കുട്ടിയുടെ സഹോദരൻ മണർകാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാത്യു പി.ജോണിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ, കുട്ടിയുടെ ബന്ധുക്കൾ ആരും തന്നെ സൈക്കിൾ മോഷണം പോയത് രേഖാമൂലം പരാതിയായി നൽകയതുമില്ല. സൈക്കിൾ മോഷണം പോയതോടെ കുട്ടിയാകട്ടെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിലുമായിരുന്നു. മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടിയുടെ പ്രയാസം സഹോദരൻ എസ്.ഐയോടും പങ്കു വച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ ഇന്നു പുലർച്ചെ എസ്.ഐ മാത്യു പി.ജോണും, ഡ്രൈവർ സിപിഒ യു.അരുണും മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് പെട്രോളിംങ് നടത്തുന്നതിനിടെയാണ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സൈക്കിൾ കണ്ടത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഈ സൈക്കിൾ ഇദ്ദേഹം കണ്ടത്. തുടർന്ന് ഇദ്ദേഹം കുട്ടിയുടെ സഹോദരനെ വിളിച്ച് ഈ സൈക്കിളിന്റെ ഫോട്ടോ ഫോണിൽ കാണിച്ചു. ഇതോടെയാണ് മോഷണം പോയ സൈക്കിൾ ഇത് തന്നെയാണ് എന്നു ഉറപ്പിച്ചത്. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും ചേർന്ന് സൈക്കിൾ കൈമാറി.