ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി പത്തിന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി പത്തിനു രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയിൽ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

Advertisements

ഓൺലൈൻ വീഡിയോ കോൺഫറൻസിങ് വഴിയായി ലോകമെമ്പാടുമുളള മാനേജിംഗ് കമ്മറ്റിയംഗങ്ങൾ പങ്കെടുക്കും. ഫെബ്രുവരി 25ന് കോലഞ്ചേരിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ സമർപ്പിക്കേണ്ട 11 മെത്രാപ്പോലീത്തൻ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌ക്രീനിംഗ് കമ്മറ്റി വിശദ പരിശോധനയ്ക്ക് ശേഷം സമർപ്പിച്ച 14 പേരിൽ നിന്നാണ് മാനേജിംഗ് കമ്മറ്റി 11 പേരെ തെരഞ്ഞെടുക്കുന്നത്. ഓൺലൈനിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി പീരുമേട് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രിൻസ് വർഗീസ് ആയിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.