ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു; വായു മലിനീകരണ തോത് മുന്നൂറ് കടന്നു 

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ  ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങിമലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം  ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. 

Advertisements

വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയോഗിക്കും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി. നിലവിൽ ദില്ലിയില്‍ വായു മലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.

Hot Topics

Related Articles