സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ സം​സ്ഥാ​ന ആ​ർ​ട്ട് ട്രൂ​പ്പ് “റി​ഥം” ഒ​ക്ടോ​ബ​ർ 23ന് ​

കൊച്ചി : സ​ർ​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ൽ നൂ​ത​ന​മാ​യ ഒ​രു സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്ക​പ്പെ​ടു​ക​യാ​ണ്. സ്റ്റേ​റ്റ് ഇ​നി​ഷ്യേ​റ്റി​വ് ഓ​ൺ ഡി​സെ​ബി​ലി​റ്റീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ സം​സ്ഥാ​ന ആ​ർ​ട്ട് ട്രൂ​പ്പ് – റി​ഥം – ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ഡോ. ​ആ​ർ.​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ക്ടോ​ബ​ർ 23ന് ​വൈ​കി​ട്ട് ആ​റു മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ളി​ലാ​ണ് ‘റി​ഥ’​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക.

Advertisements

സ്റ്റേ​റ്റ് ഇ​നി​ഷ്യേ​റ്റീ​വ് ഓ​ൺ ഡി​സെ​ബി​ലി​റ്റീ​സും കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍റ് ഇ​ന്നോ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ലും  സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ടാ​ല​ന്‍റ് സെ​ർ​ച്ച് ഫോ​ർ യൂ​ത്ത് വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സ്, ക​ലാ-​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ കു​ഴി​വും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട സ​ഹാ​യ​വും പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കാ​നും സ്വ​ന്തം ക​ല​യി​ൽ അ​വ​രു​ടെ വൈ​ദ​ഗ്ധ്യം മി​ക​വു​റ്റ​താ​ക്കാ​നും ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ​പ​ദ്ധ​തി​ക്ക് കീ​ഴി​ൽ സം​ഗീ​തം, നൃ​ത്തം വി​ഡി​യോ​ഗ്രാ​ഫി & ഫോ​ട്ടോ​ഗ്രാ​ഫി, ഡ്രോ​യിം​ഗ് & പെ​യി​ന്‍റിം​ഗ്, മി​മി​ക്രി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം ഉ​ള്ള, 40 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി​യു​ള്ള പ്ര​തി​ഭ​ക​ളെ പ​ത്രം, സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ അ​റി​യി​പ്പ് ന​ൽ​കി സ്ക്രീ​നിം​ഗ് ന​ട​ത്തി ക​ണ്ടെ​ത്തു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 46 ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ടാ​ല​ന്‍റ് സെ​ർ​ച്ച് ഫോ​ർ യൂ​ത്ത് വി​ത്ത് ഡി​സെ​ബി​ലി​റ്റി​സ് ആ​ദ്യ​ഘ​ട്ട പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത്രി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി. അ​വ​ര​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കി. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ 41 പ്ര​തി​ഭ​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​വ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ കേ​ര​ളീ​യം, മു​ഖാ​മു​ഖം എ​ന്നി​വ​യ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ വേ​ദി​ക​ൾ ന​ൽ​കി.

തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് തു​ട​ർ​ന്നും വേ​ദി​ക​ളൊ​രു​ക്കി സ​ർ​ഗാ​വി​ഷ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ക​ലാ​ട്രൂ​പ്പ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​ശ​യം മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ മു​ന്നോ​ട്ടു​വ​ച്ച​ത്. അ​ങ്ങ​നെ ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​യാ​ത്ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​ന്‍റെ നാ​ലാ​മ​ത് നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ‘റി​ഥം’ രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​തി​നാ​യി കൈ​ക്കൊ​ണ്ട പ്ര​ക്രി​യ ഇ​ങ്ങ​നെ​യാ​ണ്.

മു​ൻ​പ​റ​ഞ്ഞ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി തി​ര​ഞ്ഞെ​ടു​ത്ത പ്ര​തി​ഭ​ക​ളി​ൽ പെ​ർ​ഫോ​മി​ങ് ആ​ർ​ട്‌​സ് ഇ​ന​ങ്ങ​ളി​ൽ – മ്യൂ​സി​ക്, ഡാ​ൻ​സ്, ഉ​പ​ക​ര​ണ​സം​ഗീ​തം, ശ​ബ്ദാ​നു​ക​ര​ണ ക​ല – മി​ക​വു​റ്റ 44 പ്ര​തി​ഭ​ക​ള ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ സ്ക്രീ​നിം​ഗി​ന് ക്ഷ​ണി​ച്ചു. സ്ക്രീ​നിം​ഗി​ൽ പ​ങ്കെ​ടു​ത്ത 35 പേ​രെ നൃ​ത്ത, സം​ഗീ​ത, തി​യേ​റ്റ​ർ പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തി. ഏ​റ്റ​വും മി​ക​വാ​ർ​ന്ന​വ​രാ​യി ക​ണ്ടെ​ത്തി​യ 28 പേ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ അ​താ​ത് മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് മൂ​ന്നു ദി​വ​സ​ത്തെ സ​ഹ​വാ​സ​ക്യാ​മ്പ് ഒ​രു​ക്കി പൂ​ർ​ണ്ണ സ​ജ്ജ​രാ​ക്കി.

‘റി​ഥം’ അ​ര​ങ്ങു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​തീ​യ​റ്റ​ർ-​ച​ല​ച്ചി​ത്ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, സ്റ്റേ​റ്റ് ഇ​നി​ഷ്യേ​റ്റീ​വ് ഓ​ൺ ഡി​സെ​ബി​ലി​റ്റീ​സി​നു കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന മ​റ്റു പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു കൂ​ടി അ​ല്പം.

കേ​ര​ള സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ ഭി​ന്ന​ശേ​ഷി പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ സ്റ്റേ​റ്റ് ഇ​നി​ഷ്യേ​റ്റീ​വ് ഓ​ൺ ഡി​സെ​ബി​ലി​റ്റീ​സി​ലൂ​ടെ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന​ത്. വൈ​ക​ല്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന അ​വ​സ്ഥ​ക​ൾ പ്ര​തി​രോ​ധി​ക്കു​ക, വൈ​ക​ല്യം എ​ത്ര​യും നേ​ര​ത്തെ ക​ണ്ടെ​ത്തു​ക, ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വൈ​ക​ല്യ​ത്തി​ന്‍റെ തീ​വ്ര​ത ല​ഘൂ​ക​രി​ക്കു​ക , ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥാ​പ​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ക എ​ന്ന സ​മീ​പ​ന​മാ​ണി​തി​ൽ കൈ​ക്കൊ​ള്ളു​ന്ന​ത്. അ​നു​യാ​ത്ര എ​ന്ന പേ​രി​ൽ ഒ​രു സ​മ​ഗ്ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്റ്റേ​റ്റ് ഇ​നി​ഷ്യേ​റ്റീ​വ് ഓ​ൺ ഡി​സെ​ബി​ലി​റ്റീ​സ് പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ്വ​ഹ​ണം.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ കേ​ൾ​വി പ​രി​ശോ​ധ​ന

കു​ഞ്ഞു​ങ്ങ​ളി​ലെ കേ​ൾ​വി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും നേ​ര​ത്തെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കു​ഞ്ഞ് ജ​നി​ച്ച​യു​ട​ൻ ത​ന്നെ കേ​ൾ​വി പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യം സം​സ്ഥാ​ന​ത്തെ 61 സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഈ ​കേ​ൾ​വി പ​രി​ശോ​ധ​ന​യി​ൽ കേ​ൾ​വി​പ്ര​ശ്‌​നം ക​ണ്ടെ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി കേ​ൾ​വി പ​രി​മി​തി സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം 14 ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ൾ​വി​പ്ര​ശ്നം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ വൈ​ദ്യ​സ​ഹാ​യ​വും ശ്ര​വ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നും കോ​ക്ലി​യാ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇം​പ്ലാ​ന്‍റേ​ഷ​ന് മു​മ്പു​ള്ള പ്രീ-​ഹാ​ബി​ലി​റ്റേ​ഷ​ൻ തെ​റാ​പ്പി​യും ഇം​പ്ലാ​ന്‍റേ​ഷ​ന് ശേ​ഷ​മു​ള്ള പോ​സ്റ്റ് ഹാ​ബി​ലി​റ്റേ​ഷ​ൻ തെ​റാ​പ്പി​ക​ളും ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ന്‍റ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള​ള സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ ഇ എൻ ടി വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ധു​നി​ക സ​ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഓ​ഡി​റ്റ​റി വെ​ർ​ബ​ൽ തെ​റാ​പ്പി കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്രാ​രം​ഭ ഇ​ട​പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ

പ​രി​മി​തി​ക​ൾ എ​ത്ര​യും നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും, തെ​റാ​പ്പി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, ചി​കി​ത്സ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തെ അ​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ (തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശ്ശൂ​ർ, കോ​ഴി​ക്കോ​ട്) റി​ജി​യ​ണ​ൽ ഏ​ർ​ളി ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ചും കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ തെ​റാ​പ്പി​ക​ൾ ആ​വ​ശ്യ​മാ​ണ്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​രം​ഭ ഇ​ട​പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ല​രും പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള​ള​വ​രെ​യാ​ണ് ഈ ​പ്ര​ശ്നം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് 25 മൊ​ബൈ​ൽ ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പ്രീ-​സ്കൂ​ൾ ത​ല​ത്തി​ൽ ത​ന്നെ ബു​ദ്ധി​പ​രി​മി​തി, വ​ള​ർ​ച്ചാ​വി​കാ​സ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​നു​യോ​ജ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളും പ​രി​ച​ര​ണ​ങ്ങ​ളും ന​ൽ​കി ജ​ന​റ​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്പെ​ഷ​ൽ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ന​ട​ന്നു​വ​രു​ന്നു. ഒ​രു സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​റു​ടെ സേ​വ​ന​വും ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ളും സ്പെ​ഷ്യ​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഇ​തു​വ​രെ 1174 കു​ട്ടി​ക​ളെ ജ​ന​റ​ൽ സ്കൂ​ളി​ൽ ചേ​രാ​ൻ ഇ​ങ്ങ​നെ പ്രാ​പ്ത​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഓ​ട്ടി​സം ബാ​ധി​ത​ർ​ക്കാ​യു​ള​ള പ​ദ്ധ​തി – സ്പെ​ക്ട്രം

ഓ​ട്ടി​സം ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശ്ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും, കോ​ഴി​ക്കോ​ട് ഇം​ഹാ​ൻ​സി​ലും ഓ​ട്ടി​സം സെ​ൻ​റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​സെ​ൻ്റ​റു​ക​ളി​ലൂ​ടെ ഓ​ട്ടി​സം സ്ക്രീ​നിം​ഗ്, വി​വി​ധ തെ​റാ​പ്പി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, കൗ​ൺ​സി​ലിം​ഗ്, വൈ​ദ്യ​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്നു.

ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ട്ടി​സം മേ​ഖ​ല​യി​ൽ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും, ഓ​ട്ടി​സം മേ​ഖ​ല​യി​ലെ പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ന്‍റ് റി​ഹാ​ബി​ലി​റ്റേ​ഷ​നി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ റീ​ജി​യ​ണ​ൽ ഓ​ട്ടി​സം റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ന്‍റ് റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി

ഭി​ന്ന​ശേ​ഷി പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ത​ന ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി പ​രി​പാ​ല​നം ന​ട​ത്തു​ന്ന പ​ദ്ധ​തി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി വ​രു​ന്നു. വെ​ള​ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ ക​മ്മ്യൂ​ണി​റ്റി സ​യ​ൻ​സ് വി​ഭാ​ഗം വ​ഴി​യാ​ണ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്ന​ത്.

ശ​രി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും തെ​റാ​പ്പി ന​ൽ​കു​ക​യും ഇ​തി​ലൂ​ടെ അ​വ​രെ ശാ​ക്തീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക​യും ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​യും ചെ​യ്യു​ക​യാ​ണ് ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള​ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ൽ ഒ​രു ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ മാ​തൃ​കാ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി ഗാ​ർ​ഡ​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ളേ​ജി​ലും ഇ​തേ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ങ്ക​യി​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്കീ​റോ​സി​സ് എ​ന്നീ രോ​ഗ​ങ്ങ​ൾ മൂ​ലം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​ക​ല്യം ത​ട​യു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി

ആ​ങ്ക​ലോ​സിം​ഗ് സ്പോ​ണ്ടി​ലൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്കീ​റോ​സി​സ് എ​ന്നീ രോ​ഗ​ങ്ങ​ൾ മൂ​ലം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​ക​ല്യ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ര​ണ്ട് നോ​ഡ​ൽ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

മോ​ഡ​ൽ ചൈ​ൽ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് തെ​റാ​പ്പി, പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ ന​ൽ​കാ​ൻ മോ​ഡ​ൽ ചൈ​ൽ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ അ​നു​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള മോ​ഡ​ൽ ചൈ​ൽ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ ആ​വ​ശ്യ​മാ​യ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കൂ​ടാ​തെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​ടാ​യി, എ​രി​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തു​ക​ൾ, മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നാ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഡ​ൽ ചൈ​ൽ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും ഇ​തേ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക് (1800 120 1001)

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ഓ​ഫീ​സി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​യു​ടെ സേ​വ​ന​ങ്ങ​ൾ, ക്ഷേ​മ​പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി വി​വി​ധ വി​വ​ര​ങ്ങ​ൾ ഈ ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. 1800 120 1001 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലാ​ണ് ഈ ​സേ​വ​നം.

റീ​ഹാ​ബ് എ​ക്സ്പ്ര​സ്

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് തെ​റാ​പ്പി​ക​ൾ ഉ​ള്‍​പ്പെ​ടെ​യു​ള​ള ഇ​ട​പെ​ട​ലു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​ഗ​ത ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി​ക​ളി​ൽ അ​സ​സ്മെ​ന്‍റ്, പ​രി​ശീ​ല​നം എ​ന്നി​വ​യു​ൾ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി എൻ ഐ പി എം ആർ റുമാ​യി ചേ​ർ​ന്ന് “റീ​ഹാ​ബ് എ​ക്സ്പ്ര​സ്’ എ​ന്ന ഒ​രു മൊ​ബൈ​ൽ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.