ഞീഴൂർ നിത്യസഹായകൻ ജീവകാരുണ്യ സംഘം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണം തുടങ്ങി

വൈക്കം: ഞീഴൂർ നിത്യസഹായകൻ ജീവകാരുണ്യ സംഘം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ഇനി എല്ലാ ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യും. ഇന്ന് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 200 ഓളം പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്.ട്രസ്റ്റ് പ്രസിഡൻ്റ് അനിൽ ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയർമാൻ പി.ടി.സുഭാഷ്, വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ, ട്രസ്റ്റ് സെക്രട്ടറി സിന്ധു അനിൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.