ലോകത്ത് ഏറ്റവുമധികം വായൂമലിനീകരണം പാക്കിസ്ഥാനിലെ ഈ നഗരത്തിൽ; ഏറ്റവും മോശം വായുവിൽ വലഞ്ഞ് ഇന്ത്യയുടെ അയൽ രാജ്യം

ഇസ്ലാമാബാദ് (പാകിസ്ഥാൻ): ആഗോളതാപനത്തിന്റേയും ആധുനികവത്കരണത്തിന്റേയും കാലഘട്ടത്തിൽ ലോകമെമ്ബാടുമുള്ള നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം.
നമ്മുടെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ഇക്കാര്യത്തിൽ രാജ്യത്ത് തന്നെ മുന്നിലാണ്. മറ്റ് പല നഗരങ്ങളിലും സ്ഥിതി മെച്ചപ്പെട്ടതല്ല. എന്നാൽ ഇക്കാര്യത്തിൽ പരിതാപകരമാണ് അയൽരാജ്യമായ പാകിസ്ഥാനിലെ അവസ്ഥ.

Advertisements

ലോകത്ത് തന്നെ ഏറ്റവും അധികം വായു മലിനീകരണം രേഖപ്പെടുത്തുന്നത് പാകിസ്ഥാനിലെ നഗരത്തിലാണ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉൾപ്പെടുന്ന ലാഹോർ നഗരത്തിനാണ് നാണക്കേടിന്റെ ഈ റെക്കോഡ് സ്വന്തമായിരിക്കുന്നത്. പ്രാദേശിക സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് (അഝക) അഥവാ വായു മലിനീകരണ സൂചിക ലാഹോറിൽ 394 ആണ്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വായു മലിനീകരണ സൂചികയിലെ അളവ് 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതൽ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 100-ന് മുകളിൽ ആണെങ്കിൽ അനാരോഗ്യകരമായും 150 മുകളിലാണെങ്കിൽ ശരീരത്തിന് വളരെയധികം അനാരോഗ്യകരവുമായാണ് കണക്കാക്കുന്നത്. 101-ന് മുകളിൽ മോശം നിലയും 201-ന് മുകളിൽ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301-ന് മുകളിൽ എത്തുന്നത് അതിഗുരുതരമായ സാഹചര്യമെന്നാണ് കണക്കാക്കുന്നത്.

സ്ഥിതി മെച്ചപ്പെടുത്താൻ കൃത്രിമ മഴ ഉൾപ്പെടെ പെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ – പഞ്ചാബ് സർക്കാരുകൾ. നഗരത്തിൽ വായുമലിനീകരണം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച് കർശനമായ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനും രൂപം നൽകിക്കഴിഞ്ഞുവെന്ന് പഞ്ചാബ് പ്രവിശ്യയിലെ വിവരാവകാശ മന്ത്രി അസ്മ ബൊഖാരി അറിയിച്ചു.

Hot Topics

Related Articles