കോട്ടയം : ജില്ലയിൽ ഒരു സ്ഥലങ്ങളിൽ ഒക്ടോബർ 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ, നവജീവൻ,കരിപ്പ,ഉണ്ണി ബസാർ,ഷെർലി ടവർ, ഷെർലി,കരികുളങ്ങര,ചെമ്പകശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന എല്ലാ കൺസ്യൂമർ കൾക്കും 9.00 മുതൽ 5.00 വരെ വൈദ്യുതിമുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ആശാഭവൻ, ചേട്ടിച്ചേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പയസ് മൗണ്ട്, കിഴക്കൻമറ്റം, മൂന്നിലവ്, അഞ്ച്മല, വാകക്കാട്, തഴക്കവയൽ, കവണാർ, സാസ്‌കോ പ്ലൈവുഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടവർ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം,പാറപ്പാടം,പെരുമ്പള്ളി സ്കൂൾ,ഇളംപള്ളി ,ആറുപുഴ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, പാലക്കലോടിപ്പടി, ഡോൺ ബോസ്കോ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരിക്കണ്ടമംഗലം 1&2 ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലമറ്റം നമ്പർ വൺ (കുളിക്കടവ്) ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലാനിക്കാട്ടു പാറ, മുറിഞ്ഞാറെ, താമരക്കുളം, മണലേൽ പാലം എന്നിവിടങ്ങളിൽ രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ക്രീപ്പ് മില്ല്,ആറാണി വട്ടക്കാവ്,ദയറ, ഊട്ടിക്കുളം, കുന്നത്തുപടി ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.