കോട്ടയം നഗരമധ്യത്തിൽ സി.എം.എസ് കോളേജിനു സമീപം നാല് വാഹനങ്ങൾ കൂട്ടിയി’ടിച്ചു; കൂട്ടിയിടിച്ചത് മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും

കോട്ടയം: നഗരമധ്യത്തിൽ സി.എം.എസ് കോളേജിനു സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. കോട്ടയം കുമരകം റോഡിൽ സി.എം.എസ് കോളേജിനു സമീപമാണ് അപകടം ഉണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കുമരകം ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി മറ്റ് രണ്ടുകാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കോട്ടയം കുമരകം റോഡിൽ ഗതാഗതവും തടസപ്പെട്ടു.

Advertisements

Hot Topics

Related Articles