പത്തനംതിട്ട: പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ (ബ്യൂഗിൾ വായിക്കുന്നവരുടെ) തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അന്തരിച്ച കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്. ഗവര്‍ണര്‍ ഇവിടെ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ ഡ്യൂട്ടിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.