റേഷൻ മസ്റ്ററിംങ് : രണ്ടാം ഘട്ട ഐറിസ് മസ്റ്ററിംങ് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിൽ തുടങ്ങി

കോട്ടയം : രണ്ടാം ഘട്ട റേഷൻ മസ്റ്ററിംങ് ഭാഗമായി ഐറിസ് സ്കാനുകൾ ഉപയോഗിച്ചുള്ള മസ്റ്ററിംങ് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിൽ തുടക്കമായി.ഇതിനാവശ്യമായ ഐറിസ് സ്കാനറുകൾ കോട്ടയം കുന്നത്ത് ഒപ്റ്റിക്കൽസ് ഉടമ ജോസൻ ജോസ് താലൂക്ക് സപ്ലൈ ഓഫിസർ തരുൺ തമ്പി ക്ക് കൈമാറി . ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജിമ്മി തോമസ് , ദിലിപ് കുമാർ , അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ അബ്ദുൾ ഹക്കിം എന്നിവർ സംബദ്ധിച്ചു.റേഷനിംങ് ഇൻസ്പെക്ടർമാരായ ജോമി ജോൺ , വിനോദ് എൻ.കെ,,കിരൺ എം, ബിജു മോൻ പി.കെ , സ്മിത വി.ആർ, സിനിത് ചെറിയാൻ, രൂപ ആർഎന്നിവർ നേതൃത്വം നല്കി. നാളെ മുതൽ കോട്ടയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ക്യാമ്പുകൾ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles