തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് 2018 ബാച്ചിൻ്റെ ബിരുദ ദാനവും നവീകരിച്ച പ്രീ ക്ലിനിക്കൽ ലാബ് ഉദ്ഘാടനവും നടന്നു

തിരുവല്ല : തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് 2018 ബാച്ചിൻ്റെ ബിരുദ ദാന ചടങ്ങും നവീകരിച്ച പ്രീ ക്ലിനിക്കൽ ലാബിന്റെ ഉത് ഘാടനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവഹിച്ചു.പുഷ്പഗിരി ഗ്രൂപ്പ് സിഇഒ റവ. ഫാ. ഡോ. ബിജു വർഗീസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോക്ടർ. തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി.ഇന്ത്യയുടെ വികസനത്തിന് നല്ല ദന്ത ഡോക്ടർമാരുടെ സാന്നിധ്യവും സ്നേഹ സന്നദ്ധതയോട് കൂടിയ സേവനവും വേണം എന്ന് വൈസ് ചാൻസിലർ സന്ദേശം നൽകി.മെഡിസിറ്റി ഡയറക്ടർ റവ. ഫാ. എബി വടക്കുംതല, പ്രിൻസിപ്പൽ ഡോ എബി മാത്യു റ്റി , കേരള ആരോഗ്യ സർവകലാശാല മുൻ ഡീൻ ഡോ. എ ദേവദത്തൻ , ഡോ. സുനിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles