പാലാ മൂന്നാനിയിലെ കരുണ ആശുപത്രി ഉടമയ്ക്കെതിരെ പീഡനക്കേസ് ; പരാതി നൽകിയത് ആശുപത്രിയിലെ വനിതാ ഡോക്ടർ

കോട്ടയം : പാലായിലെ പേരുകേട്ട വിഷ ചികിത്സാ കേന്ദ്രവും ആയുർവേദ ആശുപത്രിയിലാണ് മൂന്നാനിയിൽ സ്ഥിതി ചെയ്യുന്ന കരുണ ഹോസ്പിറ്റൽ. ഈ സ്ഥാപനത്തിൻറെ ഉടമ ഡോക്ടർ പി ജി സതീഷ് കുമാർ ആണ്. ഇദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത് ഗുരുതരമായ ലൈംഗിക ആരോപണമാണ്. കേസിലെ പരാതിക്കാരി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ഡോക്ടർ തന്നെയാണ്.സ്ത്രീത്വത്തെ അപമാനിച്ചു, അശ്ലീല സംഭാഷണം നടത്തി, അപകീർത്തികരമായ പെരുമാറ്റം എന്നിങ്ങനെയാണ് ‘കരുണ ഡോക്ടർ’ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിനെതിരെ പരാതിയിൽ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ. ഡോക്ടറുടെ പരാതിയിൽ പാലാ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല. അതേസമയം സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയ വനിതാ ഡോക്ടറുടെ പുരുഷ സുഹൃത്തിനെതിരെ അതിക്രമിച്ചു കടന്നു എന്ന ഗുരുതര വകുപ്പിട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ചതോടെ വനിതാ ഡോക്ടർ ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചിരുന്നു. എന്നാൽ പ്രതിയായ ആശുപത്രി ഉടമ ഇവരുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിട്ടുകൊടുക്കാൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്. സിപിഎമ്മിലെ പ്രമുഖ നേതാവ് ഉൾപ്പെടെ നിരവധി വിഐപികൾ സ്ഥിരമായി ആയുർവേദ ചികിത്സയ്ക്ക് എത്തുന്ന സ്ഥലമാണ് കരുണാ ഹോസ്പിറ്റൽ. ഇത്തരം ക്ലൈൻസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ആശുപത്രി ഉടമ പി ജി സതീഷ് കുമാർ. അതുകൊണ്ടുതന്നെ ഇയാൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുമോ എന്ന സംശയങ്ങളും ശക്തമാണ്.

Advertisements

Hot Topics

Related Articles