കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയകുളം ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെയും ഗുരുമന്ദിരം, ബ്രിട്ടക്സ്, വട്ടച്ചാപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ1മണി വരെയും വൈദ്യുതി മുടങ്ങുംപുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതേപ്പാലം, ഇട്ടിമാണിക്കടവ് ,എറികാട് പാലക്കലോടിപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് എൻ കോളേജ്, മലങ്കര എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേന്നംമ്പള്ളി, കോത്തല, കോയിത്താനം, ഇളംകാവ്, 13 – മൈൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള നാലുന്നാക്കൽ, പറപ്പാട്ടുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യൂതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുളയ്ക്കാംതുരുത്തി, ശാസ്ത്താങ്കൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന ഒറവയ്ക്കൽ മിൽ, എട്ടു പറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇൻഡസ്, എം എൽ എ പടി, മധുരംചേരിക്കടവ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചുവടു,മാടത്താനി, പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറുകളിൽ 10:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം,കവീക്കുന്ന്, ചീരാംകുഴി ,മൂന്നാനി, കൊച്ചിടപ്പാടി എന്നിവിടങ്ങളിൽ രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles