കേരളത്തിലെ 30 റെയിൽവേ സ്‌റ്റേഷനുകൾ യൂറോപ്യൻ നിലവാരത്തിലേയ്ക്ക്; സ്‌റ്റേഷനുകളുടെ മുഖഛായ മാറുന്നതോടെ ഹൈസ്പീഡ് ട്രെയിനുകളും എത്തും

തിരുവനന്തപുരം: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും ട്രെയിൻ യാത്രയും യൂറോപ്യൻ മാതൃകയിലേക്ക് മാറ്റുകയെന്നതാണ് കേന്ദ്ര സർക്കാരും റെയിൽവേയും ലക്ഷ്യമിടുന്നത്. ന്യൂജനറേഷൻ ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ ട്രാക്കിലിറക്കുന്നത് മുതൽ സ്റ്റേഷനുകളുടെ മുഖംമിനുക്കൽ വരെയുള്ള ബൃഹത് പദ്ധതിയാണ് റെയിൽവേക്കുള്ളത്. അമൃത് സ്റ്റേഷനുകൾ എന്ന പേരിൽ രാജ്യത്തെ ആയിരത്തിൽ അധികം റെയിൽവേ സ്റ്റേഷനുകളാണ് വിമാനത്താവള മാതൃകയിൽ ഉൾപ്പെടെ മുഖം മിനുക്കുന്നത്.

Advertisements

ചെറുതും വലുതുമായ 1309 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്നായി 30 സ്റ്റേഷനുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വിമാനത്താവള മാതൃകയിൽ സ്റ്റേഷൻ കെട്ടിടം പുതുക്കി നിർമിക്കൽ, അറൈവൽ, ഡിപാർചർ എന്നിവയ്ക്കായി പ്രത്യേകം സോണുകൾ, വാണിജ്യ സമുച്ചയങ്ങളും യാത്രക്കാർക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികളും ഉൾപ്പെടുന്നു. ലിഫ്റ്റുകൾ, പാർക്കിംഗ്, വിശ്രമമുറികൾ, സിസിടിവി, വൈഫൈ ഉൾപ്പടെ വിപുലീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂർ ഒഴികെയുള്ള 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒമ്ബത് സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയായി കഴിഞ്ഞു. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, എറണാകുളം ജംഗ്ഷൻ, കോഴിക്കോട്, തൃശൂർ തുടങ്ങിയ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിലാണ് മുഖം മിനുക്കുന്നത്. ഇതിന് പുറമേയാണ് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സൗത്ത് (നേമം) സ്റ്റേഷനുകളുടെ വികസനം. വർക്കല സ്റ്റേഷൻ നവീകരണത്തിന് മാത്രം 133 കോടി അനുവദിച്ചു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്റ്റേഷനുകളുടെ വികസനത്തിനായി അനുവദിച്ച തുക ചുവടെ

തിരുവനന്തപുരം സെൻട്രൽ – 497 കോടി
കോഴിക്കോട് – 472 കോടി
എറണാകുളം ജംഗ്ഷൻ (സൗത്ത് സ്റ്റേഷൻ) – 444 കോടി
എറണാകുളം ടൗൺ (നോർത്ത് സ്റ്റേഷൻ) – 226 കോടി

Hot Topics

Related Articles