കടുത്ത മുന്നറിയിപ്പിനും പുല്ല് വില; 95 വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണി

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവർക്ക് ജീവപര്യന്തംവരെ തടവ് ലഭിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്ര പ്രഖ്യാപനത്ത് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. 95 വിമാനങ്ങൾക്കുനേരെയാണ് ഇന്ന് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 250 വിമാനങ്ങൾക്കുനേരെയാണ് ബോംബ് ഭീഷണി ഉയർന്നത്.

Advertisements

25 ആകാശ എയർഫ്‌ളൈറ്റ്, 20 വീതം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, അഞ്ചുവീതം സ്പൈസ് ജെറ്റ്, അലയൻസ് എയർ എന്നീ വിമാനങ്ങൾക്കുനേരെയാണ് ഇന്ന് ഭീഷണി ഉയർന്നത്. സംഭവത്തിൽ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. എക്സിലൂടെ എത്തിയ ഭീഷണി സന്ദേശങ്ങൾ സസ്പെൻഡ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം, 170ലധികം വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. അവയിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നായിരുന്നു. ഇവ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തടവിനും പിഴയ്ക്കും പുറമെ വ്യാജ ഭീഷണി മുഴക്കുന്നവരെ നോ ഫ്‌ളൈ പട്ടികയിൽ പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 1980ലെ വ്യോമയാന സുരക്ഷാ നിയമത്തിൽ വിമാനത്തിൽ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങൾക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വർഷം മുതൽ ജീവപര്യന്തംവരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളാണ് ഭീഷണിക്കാർ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും.

Hot Topics

Related Articles