എം.സി റോഡിൽ തെള്ളകം അരുവാക്കുഴി ഭാഗത്ത് റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളി; മാലിന്യം തള്ളിയത് തുടർച്ചയായ മൂന്നാം ദിവസം ; പ്രതിഷേധവുമായി നാട്ടുകാർ; വാഹനത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യം സഹിതം പരാതി നൽകും

കോട്ടയം: എം.സി റോഡിൽ തെള്ളകം അരുവാക്കുഴി ഭാഗത്ത് റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പ്രദേശത്തെ കടകളുടെ സമീപത്തെ ഓടയിലാണ് നാട്ടുകാർക്ക് ശല്യമായി നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നത്. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ മാസം ഇത് മൂന്നാം തവണയാണ് സ്ഥലത്ത് മാലിന്യം തള്ളിയിരിക്കുന്നത്. ഇവിടെ സിസിവിടി ക്യാമറ സ്ഥാപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട നാട്ടുകാർ പൊലീസിൽ പരാതിയും നൽകി.കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ എം.സി റോഡിൽ തെള്ളകം അരുവാക്കുഴിയ്ക്ക് സമീപം റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളിയത്. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നും മാലിന്യം തള്ളുന്ന ദൃശ്യം ലഭിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് വിവരം പൊലീസിൽ അറിയിച്ചു. ഏറ്റുമാനൂർ നഗരസഭയിലും ഏറ്റുമാനൂർ പൊലീസിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.നേരത്തെ ഇതേ സ്ഥലത്ത് തന്നെ കക്കൂസ് മാലിന്യം ലോറിയിൽ എത്തി തള്ളിയിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ ലോറിയിൽ എത്തി മാലിന്യം തള്ളുന്നത്. ഇതേ തുടർന്നാണ് നാട്ടുകാർ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയത്. തുടർന്ന് നാട്ടുകാർ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയായിരുന്നു. ശക്തമായ നടപടി ആവശ്യമാണ് എന്ന് നാട്ടുകാർ പറഞ്ഞു.

Advertisements

Hot Topics

Related Articles