നവംബർ മൂന്നിന് സാമൂഹ്യ നീതി സംഗമം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കും : സംവരണ സംരക്ഷണ സമിതി

കോട്ടയം : പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണത്തിൽ വരുമാന പരിധിയും ഉപസംവരണവും നടപ്പിലാക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് അൻപത് ദലിത് സമുദായ സംഘടനകൾ ചേർന്ന് രൂപീകരിച്ച സംവരണ സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് സാമൂഹ്യ നീതി സംഗമവും, അര ലക്ഷം പേർ പങ്കെടുക്കുന്ന സംവരണ സംരക്ഷണ റാലിയും സംഘടിപ്പിക്കും സുപീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷനടക്കമുള്ള നിയമപോരാട്ടവും, സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനു മുന്നോടിയായാണ് സാമൂഹ്യ നീതി സംഗമംസാമൂഹ്യ-വിദ്യാഭ്യാസ പിന്നോക്കാവസ്ഥ എന്ന സംവരണത്തിൻ്റെ മാനദണ്ഡത്തെ മാറ്റിമറിച്ച് ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവരണം നടപ്പിലാക്കുക എന്നതാണ് ബഹു, സുപ്രീംകോടതി 2014 ആഗസ്‌ത്‌ ഒന്നിന് പുറപ്പെടുവിച്ച വിധി മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യം. സുപ്രീം കോടതി വിധിയിൽ പറയുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്ന് ക്രീമിലെയറും, സബ് ക്ലാസിഫിക്കേഷനും നടപ്പിലാക്കുവാൻ സംസ്ഥാന ങ്ങൾക്ക് നിയമ നിർമ്മാണം നടത്താമെന്നതാണ്. മാത്രമല്ല, ഒരു തവണ സംവരണം ലഭിച്ചവരുടെ രണ്ടാം തലമുറക്ക് സംവരണം നല്കാൻ പാടി ല്ലെന്നും, അവരെ ക്രീമിലെയറിൽ ഉൾപ്പെടുത്തി സംവരണത്തിൽ നിന്ന് പുറത്താക്കുവാനും വിധിന്യായത്തിൽ പറയുന്നു. അതായത് ഉപസംവ രണം നടപ്പിലാക്കിയാൽ പോലും അത് ലഭിക്കുന്നവരുടെ രണ്ടാംതലമുറ സംവരണത്തിനു പുറത്താവുകയെന്നതായിരിക്കും ഫലം.

Advertisements

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടനയിൽ ഈ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. ജാതി വിവേചനത്തിൻ്റെയും അയിത്തത്തിൻ്റെയും ഇരകളായി ഇപ്പോഴും സ്വാഭാവിക നീതി ലഭി ക്കാത്തവരാണ് ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ജാതി സംവരണത്തിൻ്റെ സ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയാൽ ഈ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങളും പ്രാതിനിധ്യവും, അവസര സമത്വവും നഷ്‌ടപ്പെടും എന്ന കാര്യത്തിൽ സംശ യമില്ല. പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തിൽ ഉപസംവരണം നടപ്പിലാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശവും തീർത്തും യുക്തിരഹിതമാണ്. പട്ടിക വിഭാഗക്കാരിൽ പ്രതിനിധ്യ കുറവ് ഉള്ള അതിദുർബല വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്തി വസ്തുനിഷ്ട സാഹചര്യം കണ്ടെത്തുകയും, സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന് വരാനുള്ള ഭൗതിക സാഹചര്യവും സൃഷ്ട‌ിക്കുന്ന നടപടി ബന്ധപ്പെട്ട സർക്കാരുകൾ സ്വീകരിക്കുകയാണ് വേണ്ടത്.ഈ സാഹചര്യത്തിലാണ്, പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തിൽ ഉപസംവരണവും ക്രീമി ലെയറും നടപ്പാക്കരുത്, പട്ടികവിഭാഗ സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിലുൾപ്പെടുത്തുക, ജാതി സെൻസസ് നടത്തുക, പ്രാതിനിധ്യക്കുറവുള്ള വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കുന്നതിന് സ്പെഷ്യൽ റിക്രൂട്ട്‌മെന്റും മുൻഗണന ലഭിക്കുന്ന റോസ്‌റ്റർ സംവിധാനവും ഏർപ്പെടുത്തുക, അതിദുർബല വിഭാഗങ്ങൾക്ക് പ്രത്യേക വികസന-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികൾ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംവരണ സംരക്ഷണ സമിതി തൃശുരിൽ ‘സാമൂഹ്യ നീതി സംഗമം സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ മൂന്നിന് ഉച്ചക്ക് മൂന്നുമണിക്ക് അര ലക്ഷം പേർ പങ്കെടുക്കുന്ന സംവരണ സംരക്ഷണ റാലിയോട് കൂടി സാമൂഹ്യ നീതി സംഗമത്തിന് തുടക്കം കുറിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ഉത്ഘാടനം ചെയ്യും. സംവരണ സംരക്ഷണ സമിതി വൈസ് ചെയർമാനും കേരള വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റുമായ രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. സംവരണ സംരക്ഷണ സമിതി ജനറൽ കൺവീനർ റ്റി.ആർ ഇന്ദ്രജിത് സ്വാഗത പ്രസംഗവും, സംവരണ സംരക്ഷണ സമിതിയുടെ ചെയർമാൻ സണ്ണി എം കപിക്കാട് സമരപ്രഖ്യാപനവും നടത്തും. നാഷണൽ ലോ അക്കാദമിയുടെ മുൻ ഡയറക്‌ടർ ഡോ.മോഹൻ ഗോപാൽ മുഖ്യാഥിതിയായി പങ്കെടുക്കും. ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി.അഡ്വ പി.എ. പ്രസാദ്, പി.ആർ.ഡി.എസ് ഹൈകൗൺസിൽ അംഗം കെ ദേവകുമാർ, ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് വി.കെ. വിമലൻ, സംവരണ സംരക്ഷണ സമിതി ട്രഷറർ കെ.വത്സകുമാരി, കേരള വേലൻ മഹാസഭ ജനറൽ സെക്രട്ടറി എ. ബാഹുലേയൻ, കേരള വള്ളുവൻ സമാജം സംസ്ഥാന പ്രസിഡൻ്റ് വി.സി.വിജയൻ, അയ്യനവർ മഹാജന സംഘം പ്രസിഡന്റ് ഡോ. എസ്. ശശിധരൻ, കേരള സ്റ്റേറ്റ് വേട്ടുവ മഹായസഭ പ്രസിഡൻ്റ് ഹരീഷ് മുളഞ്ചേരി, കെ.ഡിപി പ്രസീഡിയം അംഗം കെ.അംബുജാക്ഷൻ, സംവരണ സംരക്ഷണ സമിതി കൺവീനർ ബിജോയ് ഡേവിഡ്, ജനറൽ സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പള്ളി,ആദിവാസി ഏകോപന സമിതി പ്രസിഡൻ്റ് എം.ഐ. ശശീന്ദ്രൻ ദലിത് വിമെൻകലക്‌ടീവ് സംസ്ഥാന സെക്രട്ടറി തങ്കമ്മ ഫിലിപ്, മലവേ ട്ടുവ മഹാസഭ ജനറൽ സെക്രട്ടറി ശങ്കരൻ മാണി, ഭാരതീയ വേലൻ സൊസൈറ്റി ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, സാധുജന വിമോചന സംയുക്തവേദി ര ക്ഷാധികാരി അജികുമാർ കറ്റാനം, എം.വി.വി.എസ് ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, കേരള വേലൻ സമാജം ജനറൽ സെക്രട്ടറി അനീഷ്‌കുമാർ ഇ. കേരള സാംബവ സഭ ജനറൽ സെക്രട്ടറി എ.സി.ബിനുകുമാർ, ഇവൈഎം സെക്രട്ടറി കെ. സന്തോഷികുമാർ, പാസ് സെക്രട്ടറി വേലായുധൻ കറുകപുത്തൂർ, കേരള പടന്ന മഹാസഭ പ്രസിഡൻ്റ് സി.വി മണി, ദിശ പ്രസിഡൻ്റ് എം.എ. ലക്ഷ്‌മണൻ, ട്രൈബൽ പ്രൊട്ടക്ഷൻ ഫോറം പ്രസിഡൻ്റ് ബിനു പുത്തൻ പുരയ്ക്കൽ ഡി.എസ്.എസ് പ്രസിഡന്റ് എം.ഇ. ഉണ്ണികൃഷ്‌ണൻ, ആക്ട് സംസ്ഥാന പ്രസി ഡന്റ് സി.ഗംഗാധരൻ, പി.ആർ.ഡി.എസ് ഹൈസൗൺസിൽ അംഗം പി.റ്റി. ദേവകുമാർ, കെ.ഡി.സി.എഫ് സെക്രട്ടറി പിപി.ജോയി, കെ.സി.എസ് സംസ്ഥാന സെക്രട്ടറി മാങ്കാക്കുഴി രാധാകൃഷ്‌ണൻ, കെ.എസ്‌.എസ്.എസ് ജനറൽ സെക്രട്ടറി കെ.എ അയ്യപ്പൻ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കും, സ്വാഗത സംഘം ചെയർമാൻ ഇ കെ മോഹൻദാസ് നന്ദി പ്രകാശിപ്പിക്കും. തുടർന്ന് എൻലൈറ്റൻഡ് യുത്ത് മുറിമെൻറ് അവ തരിപ്പിക്കുന്ന മ്യൂസിക് ഡോൻസ് ഫ്യൂഷൻ പ്രോ ഗ്രാമോടുകൂടി 8 മണിക്ക് സാമൂഹ്യ നീതി സംഗമം സമാപിക്കും.സംവരണ സംരക്ഷണ സമിതി ചെയർമാൻ സണ്ണി എം കപിക്കാട്, രക്ഷാധികാരി കെ.എ തങ്കപ്പൻ, ജനറൻ കൺവീനർ റ്റി.ആർ ഇന്ദ്രജിത്ത്, ട്രഷാറർ കെ.വത്സകുമാരി, വൈസ് ചെയർമാൻമാരായ രാജീവ് നെല്ലിക്കുന്നേൽ, വി.കെ വിമലൻ കെ. ദേവകുമാർ കൺവീനർ ബിജോയ് ഡേവിഡ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles