സൗജന്യ കണ്ണു പരിശോധന ക്യാമ്പ് നടത്തി

കോട്ടയം : ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് സൊസൈറ്റി 23 ആം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ കണ്ണു പരിശോധന ക്യാമ്പ് സൊസൈറ്റി പ്രസിഡന്റ് കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടികൾ നടന്നത്. നാഗമ്പടം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കോട്ടയം ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലായിരുന്നു പരിപാടി. സൊസൈറ്റിയുടെ 23 ആം വാർഷികം പ്രമാണിച്ച് ഇന്റർ ഒപ്ടിക്‌സിന്റെയും കോട്ടയം ഡോ.അഗർവാൾസ് ഐ ആശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.

Advertisements

Hot Topics

Related Articles