ആർഎസ്എസ് നേതാവ് ഹരി എസ് കർത്തയുടെ നിയമനത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം

കൊച്ചി : ഗവർണറുടെ സ്റ്റാഫിൽ ആര്‍എസ്എസ് നേതാവ് ഹരി എസ് കര്‍ത്തയെ യാതൊരു എതിര്‍പ്പും കൂടാതെ തിരുകി കയറ്റുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്എസിൻ്റെ അജണ്ടക്ക് പരവതാനി വിരിക്കുകയാണ്. ആർഎസ്എസ് ഉയർത്തിയ വാളുകൾക്ക് ഇടയിലൂടെ നടന്നുവെന്ന് പറഞ്ഞ് ആർഎസ്എസ് വിരുദ്ധതയുടെ മുഖംമൂടിയണിയുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ വിശദീകരണം നൽകണം.

Advertisements

ഒന്നുകിൽ സിപിഎം ആർഎസ്എസ് വൽക്കരിക്കപ്പെടുന്നു. അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങളേയും ആർഎസ്എസ് നിയന്ത്രണത്തിലാക്കുന്നു. ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിന് മുന്നിൽ തങ്ങളുടെ വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ താൽപര്യങ്ങൾക്കായി പിണറായി വിജയൻ മുട്ടിലിഴയുന്നതാണ് കാണുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് രാജ്ഭവൻ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് പ്രചാരകനെ തിരുകികയറ്റുന്നത്. കർത്തയെയോ ആർഎസ്എസ്സിനെയോ അയാളുടെ നിയോഗത്തെ യോ അറിയാതെയല്ല മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആർഎസ്എസ് കുതന്ത്രങ്ങൾക്ക് കൂട്ടുപിടിക്കുന്നത്.  നിയമനം  അംഗീകരിക്കുന്നതിലൂടെ ആർഎസ്എസുമായി പിണറായി വിജയൻ നടത്തുന്ന ഒത്തുകളി ഒരിക്കൽകൂടി വെളിപ്പെടുകയാണ്.

നേരത്തെ ആര്‍എസ്എസ് സഹയാത്രികനായ ശ്രീഎമ്മിനെ സിപിഎം കേഡര്‍മാര്‍ക്ക് യോഗ പഠിപ്പിക്കാന്‍ പാർട്ടി കോൺഗ്രസ്സുകളിലേക്ക് കൊണ്ടുവന്നതും പിന്നീട് യോഗാകേന്ദ്രം തുടങ്ങാണെന്ന പേരിൽ നാലര ഏക്കര്‍ ഭൂമി  അനുവദിച്ചതും ആർഎസ്എസ് – സിപിഎം മാരത്തോൺ ചർച്ചകൾക്ക് ശ്രീഎം നേതൃത്വം നൽകിയതും പരസ്യമായതാണ്.  ഇതേ ശ്രീ എമ്മിനെയാണ് മൗലാനാ ആസാദ് ഉർദു യൂണിവേഴ്സിറ്റി ചാൻസലറായി കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്.

ഒരു ഭാഗത്ത് ആര്‍എസ്എസിനെ എതിര്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും അതേസമയം തന്നെ മറുഭാഗത്ത് ആര്‍എസ്എസുകാര്‍ക്ക് രാജപാതയൊരുക്കുകയും ചെയ്യുന്ന പണിയാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.