മുണ്ടക്കയം : പൊപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
കോട്ടയം ജില്ല കമ്മറ്റിയുടെ നേത്യത്തത്തിൽ കുട്ടിക്കൽ മുണ്ടക്കയം പ്രദേശത്ത് പ്രളയം ബാധിച്ച് വീടുകൾ നഷ്ട്ടപ്പെട്ട 11 പേർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിൻ്റെ ഉദ്ഘാടനം കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് സുനിർ മൗലവി അൽ ഖാസിമിയും വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ വഹാബും ചേർന്ന് നിർവഹിച്ചു.
കഴിഞ്ഞ നവംബർ പതിനാറിന് കൂട്ടിക്കൽ പ്രേദേശത്ത് നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിൽ പതിനാലോളം ആളുകൾ മരണപ്പെടുകയും നിരവധി വീടുകളും സ്ഥാപനങ്ങളും നശിക്കുകയും ചെയ്തിരുന്നു. വീടുകൾ പൂർണ്ണമായും നഷ്ടപെട്ടവരിൽ പതിനൊന്ന് പേർക്ക് തൽസ്ഥാനത്ത് വീട് നിർമിച്ചു നൽകുന്നതിന്റെ നിർമ്മാണോദ്ഘാടനമാണ്ഇന്ന് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈസ്റ്റ് ജില്ല സെക്രട്ടറി സൈനുദ്ധീൻ റ്റി.എസ്, കൂട്ടിക്കൽ ജമാഅത്ത് പ്രസിഡൻ്റ് ഡോ.ഹനീഫ ,വാർഡ് മെമ്പർ സൗമ്യ ഷെമീർ എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻ്റ് അയൂബ് ഖാൻ മുണ്ടക്കയം ഡിവിഷൻ ഭാരവാഹികളായ ഷാനവാസ് ഖാൻ ,നിസാർ പി.കെ, ഹബിസ്, ഹാരിസ് ,റഷീദ് എന്നിവർ പങ്കെടുത്തു