മുണ്ടക്കയം: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അനുവദിച്ച 100 ടൺ അരി ഗോഡൗണിൽ സൂക്ഷിക്കാതെ താറാവ് കർഷകർക്ക് മറിച്ചു വിറ്റ സംഭവത്തിൽ മുണ്ടക്കയം മുൻ പ്ഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും 10 വർഷം കഠിന തടവ്. മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി പി.കെ സോമൻ, യുഡിക്ലർക്ക് പി.കെ റഷീദ് എന്നിവരെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2009 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈവേ നിർമ്മാണത്തിനായി എത്തിയ 100 ടൺ അരി താറാവ് കർഷകർക്കായി ഇവർ രണ്ടു പേരും ചേർന്നു മറിച്ചു വിറ്റതായാണ് കേസ്. ഇതു സംബന്ധിച്ചു പരാതി ഉയർന്നതിനെ തുടർന്ന് അന്നത്തെ വിജിലൻസ് ഡിവൈഎസ്പി പി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണ് എന്നു കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും കുറ്റക്കാരാണ് എന്നു കണ്ടെത്തി. തുടർന്ന് രണ്ടു പ്രതികളെയും 10 വർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കുകയായിരുന്നു.