തൊഴിലുറപ്പ് ജോലിക്കിടെ പുരയിടത്തിൽ പെരുമ്പാമ്പ് : പെരുമ്പാമ്പിനെ സ്നേക്ക് റസ്ക്യു ടീം പിടികൂടി

വെള്ളൂർ:വെള്ളൂർ പഞ്ചായത്ത് 10-ാം വാർഡിൽ പുത്തൻചന്തയിൽ മംഗലത്ത് ഫസലി പറമ്പിൽ നിന്ന് പെരുംപാമ്പിനെ പിടികൂടി. തൊഴിലുറപ്പ് തൊഴിലാളികൾ പണി തുകൊണ്ടിരുന്ന പുരയിടത്തിലാണ് പെരുംപാമ്പിനെ കണ്ടത്. സ്ഥല ഉടമ ഉടൻ വെള്ളൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വെള്ളൂർ പോലീസ് സ്റ്റേഷൻ അധികൃതർ വനം വകുപ്പ് അധികൃതര വിവരം അറിയിച്ചതോടെ പാമ്പ് പിടുത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച തൊട്ടുപുറത്ത്ആൽബിൻ മാത്യു,ജോൺസൺ ഒറക്കനാംകുഴി എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി വനം വകുപ്പ് അധികൃതർക്ക് കൈമാറി.

Advertisements

Hot Topics

Related Articles