മുനമ്പത്തെ ഭൂമി തങ്ങളുടേത് തന്നെ; ജനകീയ സമരം പ്രശ്‌നമല്ല; ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടി തുടരും; കർശന നിലപാട് ആവർത്തിച്ച് വഖഫ് ബോർഡ്

എറണാകുളം: മുനമ്പത്തെ സ്വത്ത് തങ്ങളുടേത് തന്നെയെന്ന് ആവർത്തിച്ച് വഖഫ് ബോർഡ്. ജനകീയ സമരം തങ്ങളെ ബാധിക്കില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും, നിയമപരമായി നേരിടുമെന്നും വഖഫ് ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുന്നിൽ പരസ്യ പ്രതികരണത്തിനില്ലെന്നും മുനമ്ബത്തെ സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ഭൂമികളെല്ലാം തിരിച്ച് പിടിക്കണമെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് യോഗം ചേർന്നു. മുനമ്ബത്തെ സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരാനും യോഗത്തിൽ തീരുമാനമായി. നിലവിലെ വഖഫ് നിയമപ്രകാരം കോടതിവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന അമിത ആത്മവിശ്വാസത്തിലാണ് സംസ്ഥാന വഖഫ് ബോർഡ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.