പാമ്പാടി സബ്ജില്ല ശാസ്ത്രമേളയിൽ മിന്നുന്ന വിജയവുമായി ളാക്കാട്ടൂർ എംജിഎം

ളാക്കാട്ടൂർ: പാമ്പാടി സബ് ജില്ല ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയവുമായി ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ. ശാസ്ത്രമേളയുടെ ഭാഗമായ ഐ റ്റി മേളയിൽ ചാമ്പ്യൻമാരായ സ്കൂൾ സാമൂഹ്യ ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പുമായി. ഗണിത, പ്രവർത്തിപരിചയ ശാസ്ത്ര മേളകളിലും മിന്നുന്ന വിജയങ്ങളാണ് സ്കൂൾ നേടിയത്. കലാമത്സരങ്ങളിൽ 21 വർഷങ്ങളിൽ ജില്ലാ ചാമ്പ്യൻമാരായ സ്കൂളിൻ്റെ ശാസ്ത്രമേളയിലെ മികച്ച വിജയത്തെ മാനേജ്മെൻറും പി റ്റി എ യും അഭിനന്ദിച്ചു.

Advertisements

Hot Topics

Related Articles