മട്ടാഞ്ചേരി: പൊതുവിപണിയിൽ ആറ് ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായി. പള്ളുരുത്തി, തങ്ങൾ നഗർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 94.74 ഗ്രാം എം.ഡി.എം.എയും ബൈക്കും പിടിച്ചെടുത്തത്.
സംഭവത്തിൽ ഉൾപ്പെട്ട ചുള്ളിക്കൽ ചെറിയപ്പിള്ളി വീട്ടിൽ ഫാരിസ് (31), തങ്ങൾ നഗർ പൂച്ചമുറി വീട്ടിൽ നഹാസ് (29) എന്നിവരാണ് പിടിയിലായത്. ബംഗളുരു പോലെയുള്ള സ്ഥലങ്ങളിൽ നിന്നു എം.ഡി.എം.എ. വാങ്ങി ആർക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയായിരുന്നു ഇവർ എത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ഒരു ഗ്രാമിന് 2000 രൂപയ്ക്ക് ബംഗളുരുവിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് ഏകദേശം 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ിവർ വിൽപ്പന നടത്തിയിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. ഇതിന്റെ വൻ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം വിവരം ലഭിച്ചിട്ടുണ്ട്.