കോട്ടയം: നാലുവശവും പാടത്താൽ ചുറ്റപ്പെട്ട കോട്ടയം നഗരസഭ പരിധിയിലെ ഈരയിൽക്കടവ് ബൈപ്പാസിലെ പാടശേഖരം നികത്തുന്നത് അനുമതിയോടെയെന്ന് വില്ലജ് ഓഫിസ് അധികൃതർ. വെള്ളവും ചെളിയും പുല്ലും നിറഞ്ഞു കിടക്കുന്ന ഈ പാടശേഖരം രേഖകളിൽ പുരയിടമാണ് എന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. ഇതോടെ പാടം നികത്തുന്നതിനു പിന്നിൽ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നും ഉറപ്പായി.
ഈരയിൽക്കടവിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസമാണ് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെ വില്ലേജ് ഓഫിസ് അധികൃതരെ ജാഗ്രതാ ന്യൂസ് ലൈവ് പ്രതിനിധികൾ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് സ്ഥലം നികത്താൻ അനുമതി ലഭിച്ചതായി വ്യക്തമായത്. സ്ഥലം നികത്തുന്നതിനു വേണ്ടി ഇവർ നേരത്തെ തന്നെ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതാണെന്നും, ഈ സ്ഥലത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നതെന്നുമാണ് വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരയിൽക്കടവിൽ രണ്ടു വശത്തും പ്രത്യക്ഷത്തിൽ പാടശേഖരമാണ്. ഇവിടെ മുൻപ് നികത്തിയ സ്ഥലത്തിനു പോലും പുരയിടത്തിന്റെ രേഖകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ പ്രത്യക്ഷത്തിൽ പാടശേഖരമായി കിടക്കുന്ന സ്ഥലം പുരയിടമാണെന്നും ഇവിടെ നികത്തുന്നതിനായി അനുവാദം ലഭിച്ചിരിക്കുന്നതും. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ നാട്ടുകാരും മണ്ണിട്ട് പാടം നികത്തുന്നതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.