“ശ്രീനാരായണീയ സംഗമവും പ്രതിഭകളെ ആദരിക്കലും. ” നടത്തി

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ1870പുളിക്കമ്യാലിൽ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്ര അംഗണത്തിൽ നടത്തിയ സംയുക്തശ്രീനാരായണീയ സംഗമവും പ്രതിഭകളെ ആദരിക്കലും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ വി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എം എസ് മണി സ്വാഗതം ആശംസിച്ചു.യോഗത്തിൽ വച്ച് ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെപൊന്നാടയുംമോമെന്റവും നൽകി യൂണിയൻ സെക്രട്ടറി ആദരിച്ചു. യോഗത്തിൽ ഡോ. അഷ്മിത മണി, ആര്യാഗ്നിക വൈദേഹി, ധന്യ പുരുഷോത്തമൻ, എം എ. മണി, പി എ ശശി, ലാലി രാമകൃഷ്ണൻ, എം കെ കുമാരൻ ഇന്ദിര പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles