വിക്കീ പീഡിയ നിയന്ത്രിയ്ക്കുന്നത് തീവ്ര ഇടതുപക്ഷം; അവർക്ക് സംഭാവന നൽകരുത്; കടുത്ത നിലപാടുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: വിക്കിപ്പീഡിയ നിയന്ത്രിക്കുന്നത് തീവ്രഇടതുപക്ഷക്കാരാണെന്നും അവർക്ക് സംഭാവന നൽകുന്നത് നിർത്തണമെന്നും ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോൺ മസ്‌ക്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌കിന്റെ വിമർശനം. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെബ്‌സൈറ്റായ പൈറേറ്റ്‌സ് വയേഴ്‌സിന്റെ റിപ്പോർട്ട് പങ്കുവെച്ചാണ് ഇലോൺ മസ്‌കിന്റെ വിമർശനം. നാൽപ്പത് വിക്കിപ്പീഡിയ എഡിറ്റർമാർ ചേർന്ന സംഘം ഇസ്രയേലിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ഇസ്ലാമിക മൗലികവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

Advertisements

ഇത് ആദ്യമായല്ല മസ്‌ക് വിക്കിപ്പീഡിയക്കെതിരേ വിമർശനം ഉയർത്തുന്നത്. നേരത്തെയും വിക്കിപ്പീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷക്കാരാണെന്ന നിലയിൽ മസ്‌ക് വിമർശനം ഉയർത്തിയിരുന്നു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയാണ് മസ്‌ക് പിന്തുണയ്ക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു.എസിൽ ദിവസേന ഓരോ വോട്ടർമാർക്ക് ഒരു ലക്ഷം ഡോളർ വീതം നൽകുമെന്ന പ്രഖ്യാപനവുമായി ഇലോൺ മസ്‌ക് രംഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നൽകുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനിൽ ഒപ്പിടുന്ന വോട്ടർമാരിൽ ഒരാൾക്കാണ് ഈ തുക നൽകുക.

Hot Topics

Related Articles