വീണ്ടും ട്രമ്പിന് എതിരെ ലൈംഗിക ആരോപണം; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിന്റെ മുന്നിൽ വച്ച് ഡൊണാൾഡ് ട്രമ്പ് ലൈംഗിക കയ്യേറ്റം ചെയ്തു എന്ന് പരാതി

ന്യൂയോർക്ക്: അമേരിക്കൻ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മുന്നിൽ വെച്ച് ഡൊണാൾഡ് ട്രംപ് തന്നെ ലൈംഗിക കൈയ്യേറ്റം ചെയ്തുവെന്ന് മുൻ മോഡലിന്റെ വെളിപ്പെടുത്തൽ. 1993-ലാണ് ട്രംപ് തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചതെന്നാണ് മുൻ മോഡലായ സ്റ്റെയ്‌സി വില്യംസ് ആരോപിക്കുന്നത്.

Advertisements

അന്ന് താൻ ജെഫ്രിയുടെ കാമുകിയായിരുന്നുവെന്നും ട്രംപിനെ പരിചയപ്പെടാനായി ന്യൂയോർക്കിലെ ട്രംപ് ടവറിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും സ്റ്റെയ്‌സി പറയുന്നു. മുന്നിലെത്തിയ നിമിഷം ട്രംപ് തന്റെ ശരീരഭാഗങ്ങളിൽ ബലമായി കടന്നു പിടിച്ചുവെന്നും താൻ നിന്ന നിൽപ്പിൽ മരവിച്ചുപോയിയെന്നും സ്റ്റെയ്‌സി ആരോപിക്കുന്നു. കമല ഹാരിസ് നടത്തുന്ന സർവൈവേഴ്‌സ് ഓഫ് കമല എന്ന പരിപാടിക്കിടെയാണ് മുൻമോഡലിന്റെ വെളിപ്പെടുത്തൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ സ്റ്റെയ്‌സിയുടെ ആരോപണം തീർത്തും വ്യാജമാണെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം. മുൻകാമുകിയെ മർദിച്ചു എന്ന് കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫിനു നേരെ ഉയർന്ന ആരോപണത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള മാർഗമാണെന്നുമാണ് ട്രംപ് അനുയായികൾ ആരോപിക്കുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ ട്രംപിനെതിരേ ലൈംഗിക ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. എന്നാൽ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചു.

Hot Topics

Related Articles