കോട്ടയം ജില്ല കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ കളരിപ്പയറ്റ് മത്സരം പേരൂർ സെന്റ് സെബാസ്റ്റ്യൻ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്നു

കോട്ടയം : കോട്ടയം ജില്ല കളരിപ്പയറ്റ് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ കളരിപ്പയറ്റ് മത്സരം പേരൂർ സെൻറ് സെബാസ്റ്റ്യൻ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി എൻ വിജയകുമാർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി എസ് സുരേഷ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. മനോജ് മുരളീധര ഗുരുക്കൾ, കെ സി തോമസ് ഗുരുക്കൾ, എബ്രഹാം ഗുരുക്കൾ, ജോമോൻ പോൾ ഗുരുക്കൾ, പി ജെ അഭിലാഷ് ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.

Advertisements

സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ നടന്നു. ചൂവട്, മെയ്പ്പയറ്റ്, കെട്ടുകാരിപ്പയറ്റ്, കുറുകുടി പയറ്റ്, ഉറുമിയും പരിചയയും, വാളും പരിചയം, വാളും വാളും, ഉറുമി വീശൽ, ചവിട്ടിപ്പൊങ്ങൽ, കൈപ്പോര് എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. 200 ഓളം മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. കഴിഞ്ഞ നാഷണൽ ഗെയിംസിലും ദേശീയ സ്കൂൾ ഗെയിംസിലും കളരിപ്പയറ്റ് ഉൾപ്പെടുത്തിയതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഈ വർഷം മത്സരാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് കോട്ടയം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി മനോജ് മുരളീധര ഗുരുക്കൾ പറഞ്ഞു.

Hot Topics

Related Articles