‘കോള്‍ ഓഫ് ഡ്യൂട്ടി, ബ്ലാക്ക് ഓപ്സ് 9’ പുറത്തിറക്കി മൈക്രോ സോഫ്റ്റ് : ഗെയിം നിരോധിച്ച് കുവൈത്ത്

ന്യൂയോർക്ക് : കത്തുള്ള വീഡിയോ ഗെയിം ആരാധകർക്ക് ഏറ്റവും ആകാംക്ഷ നിറഞ്ഞ ദിവസമായിരുന്നു ഒക്ടോബർ 25. മൈക്രോ സോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘കോള്‍ ഓഫ് ഡ്യൂട്ടി, ബ്ലാക്ക് ഓപ്സ് 9’ എന്ന വീഡിയോ ഗെയിമിന്റെ ആഗോള ലോഞ്ച് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ ലോകത്ത് എല്ലായിടത്തും കോള്‍ ഓഫ് ഡ്യൂട്ടി ലോഞ്ച് ചെയ്‌തെങ്കിലും അറബ് രാജ്യമായ കുവൈത്തില്‍ അത് സംഭവിച്ചില്ല. പുറത്തിറങ്ങുന്നതിന് മുമ്ബ് തന്നെ കുവൈത്ത് അധികൃതർ ആ ഗെയിം നിരോധിച്ചിരിക്കുകയാണ്. 2003ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ ഗെയിമിന്റെ ഏറ്റവും പുതിയ വേർഷൻ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ കുവൈത്തിലുള്ള ആരാധകർ നിരാശയിലാണ്. എന്തുകൊണ്ടായിരിക്കും മൈക്രോസോഫ്റ്റ് പോലുള്ള വമ്ബന്റെ ഉടമസ്ഥതയില്‍ പുറത്തിറങ്ങുന്ന ഉല്‍പ്പനം കുവൈത്ത് നിരോധിക്കാൻ കാരണമായത്? എന്തൊക്കെ കാരണങ്ങളാകാം കുവൈത്തിനെകൊണ്ട് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്? വിശദമായി പരിശോധിക്കാം. കുവൈത്ത് യുദ്ധവും സദ്ദാം ഹുസൈനും1990 കാലഘട്ടത്തില്‍ നടന്ന ഗള്‍ഫ് യുദ്ധത്തെയും അന്തരിച്ച ഇറാഖ് സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ ചിത്രീകരിച്ചതിനെയും തുടർന്നാണ് കുവൈത്ത് കോള്‍ ഓഫ് ഡ്യൂട്ടി നിരോധിക്കാനുള്ള പ്രധാനകാരണം. കുവൈത്ത് ഔദ്യോഗികമായി ഗെയിമിനുള്ള നിരോധനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കുവൈത്തില്‍ ഈ ഗെയിം ലഭ്യമാകുന്നില്ലെന്ന് കോള്‍ ഓഫ് ഡ്യൂട്ടിയുടെ ഡവലപ്പേഴ്സ് പ്രസ്താനയിലൂടെ അറിയിച്ചു. കുവൈറ്റിലെ എല്ലാ മുൻകൂർ ഓർഡറുകള്‍ റദ്ദാക്കുകയും ഉപഭോക്താക്കള്‍ക്ക് പണം റീഫണ്ട് ചെയ്‌തെന്നും കമ്ബനി അറിയിച്ചു. പ്രാദേശിക അധികാരികള്‍ പുനർവിചിന്തനം ചെയ്യുമെന്നും ബ്ലാക്ക് ഓപ്സ് സീരീസിലെ ഈ പുതിയ ഗെയിമിംഗ് അനുഭവം ആസ്വദിക്കാൻ കുവൈറ്റിലുള്ളവരെ അനുവദിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും കമ്ബനി വ്യക്തമാക്കി.വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് കുവൈത്ത് മാദ്ധ്യമ മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 1990 ലെ ഗള്‍ഫ് യുദ്ധത്തിന്റെയും സദ്ദാം ഹുസൈന്റെയും ദൃശ്യങ്ങള്‍ ഗെയിമില്‍ ഉള്‍ക്കൊള്ളിച്ചതാകാം ഗെയിം നിരോധിക്കാനുള്ള കാരണമെന്നാണ് കരുതുന്നത്. 1990കളിലെ ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായി, യുഎസിലും പശ്ചിമേഷ്യൻ മേഖലയിലും പോരാടുന്ന സിഐഎ ഓപ്പറേറ്റർമാരെ പിന്തുടർന്ന് ഗെയിം നിർമ്മിച്ചതാവാം കുവൈത്തിനെ പ്രകോപിപ്പിച്ചത്.ഗെയിമിന്റെ ട്രെയിലറില്‍, എണ്ണപ്പാടങ്ങള്‍ ബോംബിട്ട് തകർക്കുന്നതും ഇറാഖി സൈന്യം തങ്ങളുടെ മേഖലകളില്‍ തീയിട്ട് വലിയ പാരിസ്ഥിതികവും സാമ്ബത്തികവുമായ നാശനഷ്ടങ്ങള്‍ വരുത്തുന്നതും കണ്ട കുവൈറ്റികള്‍ക്ക് ഈ ഗെയിം ഒരു ഓർമ്മപ്പെടുത്തലാവും. മാർഗരറ്റ് താച്ചർ, ബില്‍ ക്ലിന്റണ്‍, സദ്ദാം ഹുസൈൻ തുടങ്ങിയ അക്കാലത്തെ ലോകനേതാക്കളുടെ ദൃശ്യങ്ങളും ഈ ഗെയിമില്‍ ഉള്‍പ്പെടുന്നുണ്ട്. മൂന്ന് നക്ഷത്രങ്ങളുള്ള ഇറാഖിന്റെ പഴയ പതാകയും ദൃശ്യങ്ങളില്‍ കാണാം.ഗള്‍ഫ് യുദ്ധവും കുവൈറ്റുംകുവൈത്തിനെ സംബന്ധിച്ച്‌ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങള്‍ മാത്രമുള്ള ഒന്നാണ് ഗള്‍ഫ് യുദ്ധം. 1990 ഓഗസ്റ്റ് 2ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് കുവൈത്തിനെ ആക്രമിച്ചു. കുവൈത്തിന്റെ വലിയ എണ്ണ ശേഖരം സ്വന്തമാക്കാനും മേഖലയില്‍ ഇറാഖി ശക്തി വിപുലീകരിക്കാനും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഏഴ് മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന യുദ്ധത്തിലേക്കാണ് പിന്നീട് കടന്നത്. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.യുദ്ധത്തില്‍ ഏകദേശം 100,000 ആളുകള്‍ മരിക്കുകയും 5 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും 200 ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. അധിനിവേശ കാലത്ത് ഇറാഖി സൈന്യം കുവൈറ്റില്‍ കൊള്ള, ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയവ നടത്തിയതായും റിപ്പോർട്ടുണ്ട്. കുവൈത്തിലെ ജനസംഖ്യയുടെ പകുതിയോളം യുദ്ധത്തിന് പിന്നാലെ രാജ്യം വിട്ടെന്നാണ് കണക്കാക്കുന്നത്. 1991 ആകുമ്ബോഴേക്കും പലരും തിരിച്ചുവന്നു.1991 ഫെബ്രുവരിയില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന അവരെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് ഇറാഖി സൈന്യം കുവൈത്തില്‍ നിന്ന് പിൻവാങ്ങി. തുടർന്നാണ് യുദ്ധം അവസാനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക സഖ്യമായിരുന്നു ഇത്. സൈനിക ശക്തിയുടെ ഭൂരിഭാഗവും അമേരിക്ക, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നായിരുന്നു.കോള്‍ ഓഫ് ഡ്യൂട്ടിയും വിവാദവും2003ല്‍ ആണ് കോള്‍ ഓഫ് ഡ്യൂട്ടി ആദ്യമായി പുറത്തിറങ്ങുന്നത്. ആദ്യ ഷൂട്ടർ ഗെയിമുകളില്‍ ഒന്നായിരുന്നു ഇത്. ലക്ഷക്കണക്കിന് ഡോളർ നേടിയെടുക്കാൻ സാധിച്ചെങ്കിലും കോള്‍ ഓഫ് ഡ്യൂട്ടി ചില വിവാദങ്ങളിലും ഉള്‍പ്പെട്ടിരുന്നു. നേരത്തെ, കോള്‍ ഓഫ് ഡ്യൂട്ടി: മോഡേണ്‍ വാർഫെയർ 2വില്‍ ‘ഘോർബ്രാനി’ എന്ന പേര് നല്‍കി ഒരു ഇറാനിയൻ സൈനിക നേതാവിനെ ലക്ഷ്യമിട്ടുള്ള ദൗത്യം ഉള്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.ഇറാൻ ജനറല്‍ ഖാസിം സുലൈമാനിയുടെ യഥാർത്ഥ കൊലപാതകവുമായി സാമ്യമുള്ളതിനാല്‍ ഇറാനെ ഇത് വലിയ രീതിയില്‍ അലോസരപ്പെടുത്തി. തുടർന്ന് ടെഹ്റാൻ ഈ ഗെയിമിന് അനൗദ്യോഗികമായി നിരോധനം ഏർപ്പെടുത്തി. 2013ല്‍ പാകിസ്ഥാനും കോള്‍ ഓഫ് ഡ്യൂട്ടിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അല്‍-ഖയിദയെയും മറ്റ് തീവ്രവാദഗ്രൂപ്പുകളെയും പിന്തുണച്ച്‌ തങ്ങളുടെ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐയെ ഗെയിമില്‍ ഉള്‍പ്പെടുത്തിയതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ചൈനയിലും ഒരു സമയത്ത് ഈ ഗെയിമിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

Advertisements

Hot Topics

Related Articles