വൈക്കം: വിഎസ് എം ആശുപത്രി വൈക്കം സേവാഭാരതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. രാവിലെ ഒൻപതിന് ആരംഭിച്ച ക്യാമ്പ്ഉച്ചയ്ക്ക് 12 30 ന് സമാപിച്ചു. ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം. മജു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ടി.എം. മജുഅഭിപ്രായപ്പെട്ടു. വി എസ് എം ആശുപത്രി മാനേജിംഗ് ട്രസ്റ്റി എം.ജി. സോമനാഥ് അധ്യക്ഷത വഹിച്ചു ട്രസ്റ്റ് സെക്രട്ടറി പി. പ്രകാശൻ, വാർഡ് കൗൺസിലർ എൻ.അയ്യപ്പൻ, മോനാട്ടുമന ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റ് മെമ്പർ കെ.ആർ. രാജേഷ് ,വൈക്കം സേവാഭാരതി ട്രഷറർ പി. എ. മണികണ്ഠൻ, മണ്ഡൽ കാര്യവാഹ് രാംചന്ദ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ഗൗരിലക്ഷ്മി, ഡോ. മീനാക്ഷിനായർ, ആശുപത്രി പി ആർ ഒ കെ.പി. ഷാജി, നഴ്സിംഗ് സൂപ്രണ്ട് കെ.എം. മനീഷ, ആശുപത്രി ജീവനക്കാരായ ശ്രുതി, രശ്മിരവീന്ദ്രനാഥ്, ജിനി, ഷൈമോള്‍, അഭിരാമി, വൈക്കംശ്രീലാൽ, സേവാഭാരതി ജോയിന്റ് സെക്രട്ടറി കെ.പി. മനോജ്, ട്രഷറർ കെ.പി. മണികണ്ഠൻ, സേവാഭാരതി കമ്മറ്റി അംഗങ്ങളായ ബിജു, ശ്രീപ്രസാദ്, സംഘ വിവിധ ക്ഷേത്ര പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.