ബഹ്റൈനിൽ പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളി ഉയരും; സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്

മനാമ: പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക.

Advertisements

മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെയും വിവിധ വിശ്വാസങ്ങളിൽപ്പെട്ട ആളുകളിൽ പരസ്പര ബഹുമാനം നിലനിർത്തുന്ന സംസ്കാരം വളർത്തുന്നതിന്‍റെയും ഭാഗമാണ് ഈ തീരുമാനം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പള്ളി നിർമാണ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ബഹ്‌റൈൻ വാസ്തുവിദ്യാ പൈതൃക രീതിയിലാണ് പുതിയ പള്ളിയുടെ രൂപകല്പന. പ്രധാന പള്ളി, മൾട്ടി യൂസ് ഹാൾ, വൈദികരുടെ വസതി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകൾ, സേവന സൗകര്യങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 1,250 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള നിരവധി കെട്ടിടങ്ങൾ പള്ളിയോടനുബന്ധിച്ച് ഉണ്ടാകും. 

ബഹ്‌റൈൻ മതസ്വാതന്ത്ര്യമുള്ള  രാജ്യമാണെന്നും  എല്ലാ മതസ്ഥർക്കും സമാധാനപരമായി ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു സ്ഥലമാകാൻ ആഗ്രഹിക്കുന്നുവെന്ന രാജാവിന്റെ ദീർഘവീക്ഷണത്തിന് ഉദാഹരമാണ് ഈ പ്രവർത്തിയെന്നും കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് (KHGC)ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. 

ഈ പദ്ധതിക്ക് പിന്തുണ നൽകിയതിന് കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും ഡോ. ശൈഖ് അബ്ദുല്ല നന്ദി പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.