കോട്ടയം സംക്രാന്തി നീലിമംഗലത്ത് വീണ്ടും മോഷണം; രണ്ടു വീടുകളിൽ മോഷണവും മോഷണ ശ്രമവും; തുടർച്ചയായ മോഷണങ്ങളിൽ വലഞ്ഞ് സംക്രാന്തിയും നീലിമംഗലവും

കോട്ടയം: സംക്രാന്തി നീലിമംഗലത്ത് വീണ്ടും മോഷണവും മോഷണ ശ്രമവും. രണ്ട് വീടുകളിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു. ശനിയാഴ്ച രാത്രിയിലാണ് ഇവിടെ മോഷണവും മോഷണ ശ്രമവും നടന്നത്. രണ്ടാഴ്ച മുൻപ് നീലിമംഗലം മുസ്ലിം ജമാ അത്തിൽ മോഷണം നടന്നിരുന്നു. ഈ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ മൂന്നു വീടുകളിൽ കൂടി മോഷണം നടന്നിരിക്കുന്നത്. രണ്ടു വീടുകളിൽ നിന്നും 2000 , 3000 രൂപ വീതമാണ് നഷ്ടമായിരിക്കുന്നത്. ഒരു വീട്ടിൽ നിന്നും വെള്ളി മോതിരവും മോഷണം പോയിട്ടുണ്ട്. വീട് മുഴുവൻ വലിച്ചു വാരിയിട്ടിരിക്കുന്ന നിലയിലാണ്. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Advertisements

Hot Topics

Related Articles