പോലീസ് സ്മൃതി ദിനം ; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു : കോട്ടയം ജില്ലാ പോലീസ് ടീമിന് വിജയം

കോട്ടയം : പോലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ്, മറ്റ് വിവിധ ഡിപ്പാർട്ട്മെന്റ്, ക്ലബ്ബ് ടീമുകളെ ഉൾപ്പെടുത്തി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പോലീസ്, എക്സൈസ്,പ്രസ് ക്ലബ് കൂടാതെ ലീഡ് ബാങ്ക് ടീമീനെയും ഉൾപ്പെടുത്തിയായിരുന്നു മൽസരം സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ നിർവഹിച്ചു. മാന്നാനം സെന്റ് അഫ്രേംസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എ.ജെ തോമസ്, ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ.പി, പ്രസ് ക്ലബ് പ്രസിഡണ്ട് അനീഷ് കുര്യൻ, മാന്നാനം കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ.ജെയിംസ് മുല്ലശ്ശേരി തുടങ്ങിയവരും പങ്കെടുത്തു. മത്സരത്തിൽ കോട്ടയം ജില്ലാ പോലീസ് ടീം വിജയികളായി.

Advertisements

Hot Topics

Related Articles