തലയോലപറമ്പ് : കൊച്ചിൻ കാൻസർ സൊസൈറ്റി , ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലീനിക്ക് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മാമോഗ്രാം ടെസ്റ്റും കാൻസർ ബോധവൽക്കരന്ന ക്ലാസും നടത്തി. വടയാർ കോരിക്കൽ ജവഹർ സെൻ്റർ ഹാളിൽ നടന്ന ബോധവൽക്കരണ ക്യാമ്പിൽസംഘാടക സമിതി ചെയർമാൻ കെ.കെ. ഷാജി അധ്യക്ഷത വഹിച്ചു . വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൻ അനീസ് ബഷീർ, ഖദീജ, സെയ്തു മുഹമ്മദ്, ചലച്ചിത്ര സംവിധായകൻ ഡോ. സിദ്ധാർത്ഥ ശിവ , അഡ്വ . ടോമി കല്ലാനി, അഡ്വ. ജി. ഗോപകുമാർ, മോഹൻ ഡി. ബാബു, മനോജ് ഡി.വൈക്കം, എം.ഡി. ബാബുരാജ് , പ്രഫ.കെ.എസ്. ഇന്ദു, പി. ജി. തങ്കമ്മ, ഡി. കുമാരി കരുണാകരൻ, സി.ഡി. ദിനേശ്, എം.ജെ. ജോർജ്, കൊച്ചിൻ കാൻസർ സൊസൈറ്റി കോർഡിനേറ്റർ മണികണ്ഠൻ, ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ തുടങിയവർ സംബന്ധിച്ചു.