സ്‌നേഹിതാ ജന്‍ഡര്‍ ഹെൽപ് ഡെസ്‌ക് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവല്ല :
കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെൽപ് ഡെസ്‌ക്കും ജനമൈത്രി പോലീസും സംയുക്തമായി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ കൗണ്‍സലിങ് സെന്റര്‍ തുടങ്ങി. പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കുടുംബ പ്രശ്‌നങ്ങളില്‍ കൗണ്‍സലിങ്, മാനസികപിന്തുണ എന്നിവ നല്‍കി കുടുംബബന്ധങ്ങളെ ദൃഢമുള്ളതാക്കാനും കുട്ടികളുടെയും യുവാക്കളുടെയും ഇതര പ്രശ്‌നങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കാനും കൗണ്‍സലിങ് സെന്ററുകളിലൂടെ സാധ്യമാകുന്നു. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകള്‍ , കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, നിയമ പിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍ , അതിജീവന സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സേവനങ്ങൾ എന്നിവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെൽപ് ഡെസ്‌ക് മുഖേന ലഭ്യമാക്കുന്നത്.

Advertisements

തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജിജി വട്ടശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഈസ്റ്റ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല വര്‍ഗീസ്, ഈസ്റ്റ് സി ഡി എസ് തിരുവല്ല നഗരസഭ മെമ്പര്‍ സെക്രട്ടറി ഉമേഷിത, വെസ്റ്റ് സി ഡി എസ് തിരുവല്ല നഗരസഭ മെമ്പര്‍ സെക്രട്ടറി രേഖ (മെമ്പര്‍ സെക്രട്ടറി, വെസ്റ്റ് സി ഡി എസ് തിരുവല്ല നഗരസഭ ) തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles