ഈരാറ്റുപേട്ട: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്നംഗ സംഘത്തെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി. ഈരാറ്റുപേട്ട തെക്കേക്കര അരുവിത്തുറ ഭാഗത്ത് തൂങ്ങൻപറമ്പിൽ ആസിഫ് അൻസാരി (അപ്പി -26), ഇളപ്പുങ്കൽ ഭാഗത്ത് പേഴുംകാട്ടിൽ ആഷിക് പി ഇബ്രാഹിം (26) , ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തട്ടാംപറമ്പിൽ തൻസീം കബീർ (21 ) എന്നിവരെയാണ് ഈരാറ്റുപേട്ട സ്റ്റഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കളത്തൂക്കടവ് ഭാഗത്ത് വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ ഗഞ്ചാവുമായി വന്ന ആസിഫിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും നടത്തിയ പരിശോധനയിൽ 18.25 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ ആസിഫ് അൻസാരിക്ക് കഞ്ചാവ് നൽകിയവരെപ്പറ്റി സൂചന ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു നടത്തിയ പരിശോധനയിൽ കളത്തൂക്കടവ് ഭാഗത്ത് വച്ച് ആഷിക്കിനെയും, തൻസീമിനെയും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ഇവർ മോട്ടോർ സൈക്കിളിൽ വരുന്നത് കണ്ടതിനെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്നു, പരിശോധനയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നും 24.10 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.
മൂന്നു പേരെയും ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. പാലാ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷാജു ജോസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗ്ഗീസിൻറെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്‌പെക്ടർ അനുരാജ് എം.എച്ച്, അസിസ്റ്റൻറ് സബ്ബ് ഇൻസ്‌പെക്ടർ അനിൽ കുമാർ എം.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനു. കെ.ആർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ് എം. ഗോപാൽ, ശരത്കൃഷ്ണദേവ്, ജോബി ജോസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.