പത്തനംതിട്ട : ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിനെതിരെ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റി കളക്ട്രേറ്റിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നോട്ടീസ് പതിച്ച് പ്രതിഷേധിക്കുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ് നിർവഹിച്ചു. പുതിയ ക്ഷാമബത്ത ഉത്തരവ് വന്നപ്പോഴും കുടിശ്ശിക ആയി ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തിൽ 27000 മുതൽ 1,62000 രൂപ വരെ ആണ് വിവിധ തസ്തികയിലുള്ള ജീവനക്കാർക്ക് നഷ്ടമാകുന്നത് ക്ഷാമബത്ത ഉത്തരവ് പുറത്തിറക്കുമ്പോൾ തന്നെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ ധനകാര്യ വകുപ്പ് അറിയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് തവണകളായി പുറത്തിറക്കിയ ക്ഷാമബത്ത ഉത്തരവിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിരുന്നില്ല. ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും ക്ഷാമബത്ത അരിയർ ലഭിക്കുന്നത് വരെ തുടർ സമരങ്ങൾ നടത്തുമെന്നും സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് സിബി മുഹമ്മദ് പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഹാഷിം എ. ആർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ , ജില്ലാ സെക്രട്ടറി അജി എ .എം സംസ്ഥാന സെക്രട്ടറി പി ജെ താഹ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷമീം എസ്,അഫ്സൽ വകയാർ, ജയകുമാർ എസ് , ഷാബുദ്ദീൻ .എ ,മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു.