ഇടയാഴം കുടുംബാരോഗ്യ കേന്ദ്രം പ്രഖ്യാപനവും പുതിയ കെട്ടിടം ഉദ്ഘാടനവും 30 ന്

ഇടയാഴം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രം ഇടയാഴം കുടുംബാരോഗ്യ കേന്ദ്രമാക്കിയുള്ള പ്രഖ്യാപനവും പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനവും 30ന് നടക്കും. രാവിലെ 11ന് ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സി.കെ. ആശ എം എൽ എ യുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത്, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ തുടങ്ങിയവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.