ചെന്നൈ: പട്ടിക്കുട്ടികൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിനെത്തുടർന്ന് പോലീസുകാരി ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ഓൾ വിമൻ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഡി. ഗിരിജയാണ് കാഞ്ചീപുരത്തെ വീട്ടിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഗിരിജയുടെ ഭർത്താവ് ദിഗേശ്വരനും പോലീസ് ഹെഡ് കോൺസ്റ്റബിളാണ്. 20 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്ബതിമാർക്ക് ഏറെ വർഷങ്ങളായി ഒരു വളർത്തുനായയുണ്ട്. അടുത്തിടെ വളർത്തുനായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കഴിഞ്ഞദിവസം ഇതിൽ രണ്ട് പട്ടിക്കുഞ്ഞുങ്ങൾ വീടിന് സമീപത്തെ അഴുക്കുചാലിൽ വീണ് ചത്തു. ഗിരിജയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങൾ അപകടത്തിൽപ്പെടാൻ കാരണമെന്നായിരുന്നു ദിഗേശ്വരന്റെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാത്രി ഭാര്യയെ ഫോണിൽവിളിച്ച ദിഗേശ്വരൻ ഗിരിജയെ ഇതിന്റെപേരിൽ കുറ്റപ്പെടുത്തുകയും വഴക്കുപറയുകയുംചെയ്തു. ഇതിനുശേഷം ദിഗേശ്വരൻ വീണ്ടും ഭാര്യയെ ഫോണിൽവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരൻ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാഞ്ചീപുരം കേസെടുത്തു.